റാഗിറൊട്ടി

ചേരുവകൾ:

  • റാഗി പൊടിച്ചത്- 500 ഗ്രാം
  • ഉപ്പ്-രുചിക്ക്
  • വെള്ളം -ആവശ്യത്തിന്

പാകം ചെയ്യുന്നവിധം:

റാഗി വെള്ളംചേര്‍ത്ത് കുഴക്കുക. നല്ല മയം ലഭിക്കാന്‍ നന്നായി തിരുമ്മി കുഴക്കണം. കുഴച്ച മാവിനെ ചെറുനാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി ചപ്പാത്തി പലകയില്‍ പരത്തിയെടുക്കുക. പലകയില്‍ പിടിക്കാതിരിക്കാന്‍ കുറച്ച് പൊടി തൂവുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടായ ശേഷം പരത്തിയ റൊട്ടി അതിലിട്ട് രണ്ടുവശവും മറിച്ച് ചുട്ടെടുക്കക. റൊട്ടി നന്നായി വെന്തശേഷം വാങ്ങിവെക്കുക. ചട്ണിയോ അച്ചാറോ കൂട്ടി കഴിക്കാം.  

 

Tags:    
News Summary - ragi rotti health food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 07:55 GMT
access_time 2026-02-22 04:43 GMT