ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വീട്ടിലും തയാറാക്കാം

ഇന്ത്യൻ കോഫി ഹൗസ് എന്ന് കേട്ടാൽ നമുക്ക് ആദ്യം ഒാർമ വരിക അവിടത്തെ മസാല ദോശയും കോഫിയുമാണ്. ബീറ്റ് റൂട്ട് മസാല ഉള്ളിൽ വെച്ച് തയാറാക്കുന്ന ദോശയുടെ രുചി ഒന്നുവേറെ തന്നെയാണ്. മസാല ദോശക്കൊപ്പം ഒരു കോഫി കൂടി കുടിച്ചാൽ പിന്നെ ഒന്നും കഴിക്കേണ്ട. ഭക്ഷണ പ്രിയർക്ക് പൂർണ സംതൃപ്തി. ഇന്ത്യൻ കോഫി ഹൗസ് സ്റ്റൈൽ മസാല ദോശ തയാറാക്കുന്ന വിധമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍:

  • ബീ​​റ്റ്റൂ​​ട്ട് -ര​​ണ്ട്
  • ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് -മൂ​​ന്ന്
  • കാ​​ര​​റ്റ് -ഒ​​ന്ന്
  • സ​​വാ​​ള -ഒ​​ന്ന്
  • പ​​ച്ച​​മു​​ള​​ക് -മൂ​​ന്ന്
  • ഇ​​ഞ്ചി -ഒ​​രു ക​​ഷ​​ണം
  • വെ​​ളു​​ത്തു​​ള്ളി -മൂ​​ന്ന് അ​​ല്ലി
  • മ​​ഞ്ഞ​​ള്‍പൊ​​ടി -അ​​ര ടീ​​സ്പൂ​​ണ്‍
  • ഉ​​പ്പ് -പാ​​ക​​ത്തി​​ന്
  • വെ​​ള്ളം -ഒ​​ന്ന​​ര ക​​പ്പ്
  • എ​​ണ്ണ -മൂ​​ന്ന് ടീ​​സ്പൂ​​ണ്‍
  • ക​​ടു​​ക് -അ​​ര ടീ​​സ്പൂ​​ണ്‍
  • ഉ​​ഴു​​ന്നു​​പ​​രി​​പ്പ് -കാ​​ല്‍ ടീ​​സ്പൂ​​ണ്‍
  • ക​​റി​​വേ​​പ്പി​​ല -ഒ​​രു ത​​ണ്ട്
  • ദോ​​ശ​​മാ​​വ് -ആ​​വ​​ശ്യ​​ത്തി​​ന്

പാ​​ചകം ചെ​​യ്യു​​ന്ന വി​​ധം:
ക​​ഴു​​കി​െവ​​ച്ചി​​രി​​ക്കു​​ന്ന ബീ​​റ്റ്റൂ​​ട്ടും കാര​​റ്റും കി​​ഴ​​ങ്ങും പ്ര​​ഷ​​ര്‍ കു​​ക്ക​​റി​​ല്‍ മൂ​​ന്ന് വി​​സി​​ല്‍ കേ​​ള്‍ക്കും​​വ​​രെ വേ​​വി​​ക്കു​​ക. ചൂ​​ടാ​​റി​​യ​​ശേ​​ഷം തൊ​​ലിക​​ള​​ഞ്ഞ് ന​​ന്നാ​​യി ഉ​​ട​​ച്ചു മാ​​റ്റി​​വെക്കാം. ഈ ​​നേ​​രം എ​​ണ്ണ​​യി​​ല്‍ ക​​ടു​​കും ഉ​​ഴു​​ന്നു​​ പ​​രി​​പ്പും ക​​റി​​വേ​​പ്പി​​ല​​യും താ​​ളി​​ക്കാം. ഒ​​ന്ന് ഇ​​ള​​ക്കി​​യ​​ശേ​​ഷം പൊ​​ടി​​യാ​​യി അ​​രി​​ഞ്ഞ സ​​വാ​​ള​​യും പ​​ച്ച​​മു​​ള​​കും ഇ​​തി​​ലേ​​ക്ക് ചേ​​ര്‍ത്ത് വ​​ഴ​​ന്നു​​വ​​രു​​മ്പോ​​ള്‍ ഇ​​ഞ്ചി​​യും വെ​​ളു​​ത്തു​​ള്ളി​​യും മൂ​​പ്പി​​ക്കാം. ഉ​​ട​​ച്ചു​​​െവ​​ച്ചി​​രി​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക്കൂ​​ട്ടും മ​​ഞ്ഞ​​ള്‍പ്പൊ​​ടി​​യും ഉ​​പ്പും വെ​​ള്ള​​വും കൂ​​ടി ചേ​​ര്‍ത്ത് മ​​സാ​​ല​​യു​​ടെ പ​​രു​​വം ആ​​കും​​വ​​രെ വേ​​വി​​ക്കാം.

ചൂ​​ടാ​​യ ത​​വ​​യി​​ല്‍ എ​​ണ്ണ ത​​ട​​വി മാ​​വൊ​​ഴി​​ച്ച് പ​​ര​​മാ​​വ​​ധി ക​​നംകു​​റ​​ച്ച് ത​​വി​​കൊ​​ണ്ട് വ​​ട്ട​​ത്തി​​ല്‍ പ​​ര​​ത്തു​​ക. ഒ​​രു വ​​ശം വേ​​കു​​മ്പോ​​ള്‍ പു​​റ​​മേ എ​​ണ്ണ ത​​ട​​വി, തയാ​​റാ​​ക്കി​​യ മ​​സാ​​ല​​ക്കൂ​​ട്ടി​​ല്‍നി​​ന്ന് ഒ​​രു സ്പൂ​​ണ്‍ ദോ​​ശ​​യു​​ടെ ഉ​​ള്ളി​​ല്‍ ​െവ​​ച്ച് ത്രി​​കോ​​ണാ​​കൃ​​തി​​യി​​ല്‍ മ​​ട​​ക്കു​​ക. ഇ​​ന്ത്യ​​ന്‍ കോ​​ഫി ഹൗ​​സ് സ്പെ​​ഷ​​ല്‍ മ​​സാ​​ല ദോ​​ശ ത​​യാ​​ര്‍.

തയാറാക്കിയത്: അ​​ജി​​നാ​​ഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT