ഇടിച്ചക്ക / ഇടിയൻ ചക്ക കട്ലറ്റ്
ചേരുവകൾ:
- ഇടിച്ചക്ക (നന്നാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിച്ച് ഉടച്ചെടുത്തത്) -ഒരു കപ്പ്
- ഉരുളക്കിഴങ്ങ് (വലുത്) പുഴുങ്ങിയെടുത്തത് -ഒന്ന്
- സവാള ചെറുതായി നുറുക്കിയത് -3/4 കപ്പ്
- ഇഞ്ചി -ചെറുതായി നുറുക്കിയത് -ഒരു കഷണം
- പച്ചമുളക് -4 എണ്ണം
- വെളുത്തുള്ളി -3 വലിയ അല്ലി ചതച്ചത്
- മുട്ട -2 എണ്ണം
- ഇറച്ചിമസാലപ്പൊടി -1 ടീസ്പൂൺ
- കുരുമുളക് പൊടി -1/2 ടീസ്പൂൺ
- മല്ലിപ്പൊടി -1 ടീസ്പൂൺ
- ജീരകം പൊടി -അൽപം
- റൊട്ടിപ്പൊടി -ആവശ്യമനുസരിച്ച്
- എണ്ണ, കറിവേപ്പില, ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ നന്നായി മൂപ്പിച്ചെടുക്കുക. മൂത്തുവരുമ്പോൾ ഇറച്ചിമസാല, കുരുമുളക്, മല്ലി എന്നീ പൊടികൾ ചേർത്ത് മൂപ്പിച്ച്. അതിലേക്ക് അൽപം ജീരകം പൊടിച്ചത് ഇട്ടുകൊടുക്കണം. മസാലകൾ നന്നായി മൂത്തുകഴിഞ്ഞാൽ വേവിച്ച ചക്ക ഉടച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
ഈ കൂട്ട് ചൂട് മാറിയതിനുശേഷം അതിലേക്ക് പുഴുങ്ങിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും അൽപം െബ്രഡ് പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി, കൈകൊണ്ട് ഇഷ്ടമുള്ള ആകൃതിയിൽ പരത്തി പതപ്പിച്ചെടുത്ത മുട്ടയുടെ വെള്ളയിൽ മുക്കി, തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരി എടുക്കണം. ഇടിച്ചക്ക കട്ലറ്റ് റെഡി.
തയാറാക്കിയത്: സന്ധ്യ മേനോൻ, അബൂദബി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.