Posted On
date_range Updated On
date_range ചാമ കിച്ചടി
ചേരുവകൾ:
- ചാമ- ഒരു കിലോ
- വെള്ളം- രണ്ട് ലിറ്റര്‍
- സവാള- 25 ഗ്രാം
- ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
- പച്ചമുളക്- ആവശ്യത്തിന്
- എണ്ണ- 20 ഗ്രാം
- കാരറ്റ്- ഒരെണ്ണം
- ചീര- കുറച്ച്
- ഇഞ്ചി, വെളുത്തുള്ളി- ആവശ്യത്തിന് അരച്ചെടുത്തത്
- കടുക്, ജീരകം- ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:
ചെറുപയര്‍ പരിപ്പ് കഴുകി വൃത്തിയാക്കി അര മണിക്കൂര്‍ കുതിര്‍ക്കുക. ഇലകള്‍, സവാള, പച്ചമുളക് എന്നിവ അരിഞ്ഞ് വെക്കുക. ചാമ കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക. കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോള്‍ കറിവേപ്പില, ജീരകം, സവാള, അരച്ച ഇഞ്ചി, വെളുത്തുള്ളി, ഇലകള്‍, കുതിര്‍ത്ത ചെറുപയര്‍ പരിപ്പ് എന്നിവ ഇട്ട് വഴറ്റുക. നന്നായി മൊരിഞ്ഞു കഴിയുമ്പോള്‍ വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വെള്ളം തിളക്കുമ്പോള്‍ കഴുകിവെച്ച ചാമ ചേര്‍ക്കാം. ചെറു തീയില്‍ നന്നായി വേവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.