ഗുജറാത്ത് രുചി ദളങ്ങൾ

ധാരാളം മലയാളികൾ കഴിയുന്ന ഗുജറാത്ത് നെയ്ത്തിൻെറയും വൻകിട വ്യവസായത്തിൻെറയും നാടാണ്. ഗുജറാത്തി മസൂർദാൾ, കൊക്കം സർബത്ത്, ഫർഷൻ ഗാട്ടിയ, മുകുന്ദ് കറി എന്നിവ വിശേഷപ്പെട്ട വിഭവങ്ങളാണ്. ഇവ തയാറാക്കേണ്ട വിധം താഴെ ചേർക്കുന്നു...

 

1. ഗുജറാത്തി മസൂർദാൾ

ചേരുവകൾ:

  • മസൂർദാൾ -1 കപ്പ് (ചുവന്ന പരിപ്പ്)
  • പച്ചമുളക് -4 എണ്ണം
  • ഇഞ്ചി പേസ്റ്റ് -2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • ഗരംമസാലപ്പൊടി -അര ടീസ്പൂൺ
  • ഉപ്പ്-പാകത്തിന്
  • ശർക്കര -3 ടേബ്ൾ സ്പൂൺ
  • കപ്പലണ്ടി -25 എണ്ണം
  • നാരങ്ങാനീര് -1 നാരങ്ങയുടെ
  • കുടംപുളി -8 ചുള

വറുത്തിടാൻ:

  • നെയ്യ് -2 ടീസ്പൂൺ
  • സസ്യ എണ്ണ -2 ടീസ്പൂൺ
  • ഉണക്കമുളക് -3 എണ്ണം
  • കടുക്, ജീരകം -1 ടീസ്പൂൺ വീതം
  • ഉലുവ, കായം -കാൽ ടീസ്പൂൺ വീതം
  • ഗ്രാമ്പൂ -6 എണ്ണം
  • പട്ട -3 എണ്ണം 1 ഇഞ്ച് നീളത്തിൽ
  • കറിവേപ്പില -1 തണ്ട്

അലങ്കരിക്കാൻ:

മല്ലിയില, തേങ്ങ ചുരണ്ടിയത്. മസൂർദാൾ ചൂടു വെള്ളത്തിൽ ഇട്ട് കഴുകി വാരുക. മൂന്നു കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിലാക്കി വേവിച്ചെടുക്കുക. ആറിയ ശേഷം നന്നായി ഉടയ്ക്കുക. മറ്റു ചേരുവകളും രണ്ടു കപ്പ് ചൂടുവെള്ളവും ഒഴിച്ച് തിളപ്പിച്ച് പത്തു മിനിറ്റ് ചെറുതീയിൽ വെക്കുക.

വറുത്തിടാൻ:

നെയ്യും എണ്ണയും തമ്മിൽ യോജിപ്പിക്കുക. ഇതിൽ ഉണക്കമുളകിട്ട് വറുക്കുക. മൊരിയുമ്പോൾ കടുകും ജീരകവും ഉലുവയും ചേർത്ത് വറുക്കുക. പൊട്ടുമ്പോൾ ഗരം മസാല, കറിവേപ്പില, കായം എന്നിവ ചേർക്കുക. മസൂർദാളിലേക്ക് കോരിയിടുക. ഉടൻ പാത്രമടച്ച് പത്തു മിനിറ്റ് ചെറുതീയിൽ വെക്കുക. വാങ്ങി തേങ്ങയും മല്ലിയില പൊടിയായരിഞ്ഞതും ഇട്ടലങ്കരിക്കുക.

2. കൊക്കം/കുടംപുളി സർബത്ത്
 
ചേരുവകൾ:

  • കുടംപുളി -6 എണ്ണം. (കഴുകി വൃത്തിയാക്കി കുതിർത്തത്)
  • പുളി കുതിർത്തത് -25 ഗ്രാം
  • ശർക്കര -200 ഗ്രാം (വെള്ളത്തിൽ അലിയിച്ചത്)
  • ചുരണ്ടിയ തേങ്ങ -2 ടേബ്ൾ സ്പൂൺ
  • പനിനീര് -ഏതാനും തുള്ളി
  • ഐസ്വാട്ടർ -6 ഗ്ലാസ്
  • പഴവർഗങ്ങൾ -അലങ്കരിക്കാൻ

തയാറാക്കേണ്ടവിധം:

കുതിർത്തുവെച്ച കുടംപുളി, പുളി, ശർക്കര എന്നിവ തമ്മിൽ യോജിപ്പിക്കുക. ഇത് നന്നായി പിഴിഞ്ഞ്, അരിച്ച് ഐസ് വാട്ടറും ആയി ചേർക്കുക. ഇത് ഫ്രിഡ്ജിൽ വെക്കുക. വിളമ്പാൻ നേരം പനിനീര് ഒഴിക്കുക. ഗ്ലാസുകളിലേക്ക് പകർന്ന് ഐസ് കട്ട പൊടിച്ചിടുക. തേങ്ങ വിതറി, പഴവർഗങ്ങളിട്ട് അലങ്കരിച്ച് വിളമ്പുക.

3. ഫർഷൻ ഗാട്ടിയ
 
ചേരുവകൾ:

  • കടലമാവ് -2 കപ്പ്
  • അരിപ്പൊടി -1 കപ്പ്
  • ബേക്കിങ് പൗഡർ -1 നുള്ള്
  • കായപ്പൊടി -1 നുള്ള്
  • മുളക്പൊടി -1 ടീസ്പൂൺ
  • എണ്ണ -1 ടേബ്ൾ സ്പൂൺ + വറുക്കാൻ
  • ഉപ്പ് -പാകത്തിന്

ടോപിങ്ങിന്:

  • തക്കാളി -1 എണ്ണം, വളയങ്ങൾ
  • സവാള -1 എണ്ണം, വളയങ്ങൾ
  • പച്ചമുളക് -2-3 എണ്ണം, വളയങ്ങൾ
  • മല്ലിയില -കുറച്ച് അരിഞ്ഞത്
  • നാരങ്ങാനീര് -1  ടീസ്പൂൺ
  • തക്കാളി സോസ് -1 ടീസ്പൂൺ
  • ഉപ്പ്, കുരുമുളക് പൊടി -പാകത്തിന്

തയാറാക്കേണ്ടവിധം:

കടലമാവ്, അരിപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ്, മുളകുപൊടി, 1 ടേബ്ൾ സ്പൂൺ എണ്ണ, കായം എന്നിവ തമ്മിൽ യോജിപ്പിച്ച് നന്നായി തിരുമ്മി പിടിപ്പിക്കുക. വെള്ളം ഒഴിച്ച് നല്ല കട്ടിയായി കുഴക്കുക. ഇത് ചെറുപങ്കുകളാക്കി മുള്ളുമുറുക്കിെൻറ ചില്ലിട്ട സേവനാഴിയിലിട്ട് തിളച്ച എണ്ണയിലേക്ക് അമർത്തിപ്പിഴിഞ്ഞ് വറുത്ത് കോരുക. ഇതൊരു പ്ലേറ്റിലേക്കിട്ട് മീതെ ടോപ്പിങ്ങിനുള്ള ചേരുവകൾ വിളമ്പി കഴിക്കുക.

4. മുകുന്ദ് കറി

ചേരുവകൾ:

  • ഗോതമ്പ് മാവ് -ഒന്നര കപ്പ്
  • അരിപ്പൊടി -അര കപ്പ്
  • എണ്ണ -2 ടീസ്പൂൺ + വറുക്കാൻ
  • ബേക്കിങ് പൗഡർ -ഒരു നുള്ള്
  • ഉപ്പ് -പാകത്തിന്

തയാറാക്കേണ്ടവിധം:

ഗോതമ്പുമാവ്, അരിപൊടി, ഉപ്പ്, 2 ടീസ്പൂൺ എണ്ണ എന്നിവ ഒരു ബൗളിൽ എടുത്ത് പാകത്തിന് വെള്ളമൊഴിച്ച് കട്ടിയായി കുഴക്കുക. ബേക്കിങ് പൗഡറിട്ട് ഇളക്കുക. ഇത് എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് പകർന്ന് ആവിയിൽ വേവിച്ചെടുക്കുക. സ്പോഞ്ച് പോലാകുമ്പോൾ വാങ്ങുക. ഇത് ചെറു കഷണങ്ങളായി മുറിച്ച് ചൂടെണ്ണയിലിട്ട് പൊൻനിറമാകും വരെ വറുത്ത് കോരുക. എണ്ണമയം നീക്കി എടുക്കുക.

Tags:    
News Summary - gujarat foods farsan gathiya farsan gathiya farsan gathiya mukundu curry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT