Posted On
date_range Updated On
date_range ഉറുമാമ്പഴം ക്രഷർ
വേനൽ ചൂടിനെ ചെറുക്കാനായി വളരെ രുചികരമായ പാനീയമാണ് ഉറുമാമ്പഴം/അനാർ ക്രഷർ. ഈ പാനീയം എളുപ്പത്തിൽ തയാറാകുന്ന രീതി താഴെ വിവരിക്കുന്നു...
ആവശ്യമുള്ള സാധനങ്ങൾ:
- ഉറുമാമ്പഴം/അനാർ - 1 എണ്ണം
- പുതീനയില -10 ഇല
- നാരങ്ങാ- 1 എണ്ണം
- പൈനാപ്പിൾ ജ്യൂസ് - 1 ഗ്ലാസ്
- പഞ്ചസാര - ആവശ്യത്തിന്
- കസ്കസ് (സബ്ജ സീഡ്) - 2 ടേബിൾ സ്പൂൺ
- തണുത്ത വെള്ളം -ആവശ്യത്തിന്
- ഐസ് ക്യൂബ്സ് -ആവശ്യത്തിന്
തയാറാകുന്നവിധം:
ഒരു പത്രത്തിൽ ഉറുമാമ്പഴവും പുതീനയിലയും പഞ്ചസാരയും പകർന്ന് തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് നാരങ്ങാനീര്, പൈനാപ്പിൾ നീര്, ഐസ്‌ക്യൂബ്, കസ്കസ് എന്നിവ ചേർത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക.
തയാറാക്കിയത്: ഷൈമ വി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.