ചെട്ടിനാട് ബിരിയാണി

ചേരുവകൾ:

  1. ചിക്കന്‍ -1 കിലോ
  2. ബസുമതി അരി -1 കിലോ
  3. സവാള -700 ഗ്രാം
  4. തക്കാളി -200 ഗ്രാം
  5. കുരുമുളക് -75 ഗ്രാം
  6. പൊടിക്കാത്ത മല്ലി -50 ഗ്രാം
  7. അണ്ടിപ്പരിപ്പ് -50 ഗ്രാം
  8. വെളുത്തുള്ളി -50 ഗ്രാം
  9. ജീരകം -50 ഗ്രാം
  10. ഗരംമസാല -30 ഗ്രാം
  11. ഉണക്കമുളക് -30 ഗ്രാം
  12. കറിവേപ്പില -20 ഗ്രാം
  13. മുട്ട -1
  14. നാളികേരം -1
  15. വെളിച്ചെണ്ണ -100 മില്ലി
  16. ഇഞ്ചി -50 ഗ്രാം
  17. പെരുഞ്ചീരകം -10 ഗ്രാം
  18. പച്ചമുളക് -25 ഗ്രാം
  19. ഡാല്‍ഡ -100 ഗ്രാം
  20. നാരങ്ങാനീര് -2

പാകം ചെയ്യേണ്ടവിധം:

ഉണക്കമുളക്, ഉപ്പ്, നാരങ്ങാനീര്, മുട്ട എന്നിവ യോജിപ്പിച്ച് ചിക്കന്‍ പുരട്ടിവെച്ചു വറുത്തു മാറ്റുക. അധികം ഫ്രൈ ആകണ്ട.  പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ഉണക്കമുളകും മല്ലിയും അണ്ടിപ്പരിപ്പും ഗരം മസാലയും  നന്നായി മൂപ്പിച്ചെടുക്കുക. ഇതു നന്നായി അരച്ചെടുക്കണം. വെളിച്ചെണ്ണയില്‍ സവാള, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല,  ഇഞ്ചി-വെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, മഞ്ഞള്‍പ്പൊടി, മുട്ട, അരിപ്പൊടി ഇവയെല്ലാം ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിനുശേഷം വറുത്തുവെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് കുറച്ചു മല്ലിയിലയും പുതിനയിലയും ചേര്‍ത്തിളക്കുക. ബിരിയാണി പാത്രത്തില്‍ ചോറും ചിക്കന്‍കൂട്ടും ഇടകലര്‍ത്തി നിരത്തി ദം ചെയ്തെടുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT