മാമ്പഴ പായസം

ആവശ്യമുള്ള സാധനങ്ങള്‍:
  1. നല്ല ദശയുള്ള, മധുരമുള്ള മാമ്പഴം -ഒരു കിലോ
  2. ശര്‍ക്കര -750 ഗ്രാം
  3. ഏലക്ക പൊടി -ഒരു ടീസ്പൂണ്‍
  4. നെയ്യ് -ഒരു കപ്പ്
  5. കരിക്ക് -ഒരു മുറി (ചെറുതായി അരിഞ്ഞത്)
  6. കശുവണ്ടി പരിപ്പ് -10 എണ്ണം (നെയ്യില്‍ വറുത്തത്)
  7. തേങ്ങയുടെ ഒന്നാംപാല്‍ -രണ്ട് കപ്പ്
  8. തേങ്ങയുടെ രണ്ടാം പാല്‍ -രണ്ട് കപ്പ്
  9. തേങ്ങയുടെ മൂന്നാം പാല്‍ -രണ്ട് കപ്പ്
  10. തേന്‍ -ഒരു ടീസ്പൂണ്‍

പാചകം ചെയ്യുന്നവിധം:

മാമ്പഴം തൊലി കളഞ്ഞ് നുറുക്കി അല്‍പം വെള്ളം ഒഴിച്ച് കുക്കറില്‍ രണ്ട് വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക. ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാനിലേക്ക് ശര്‍ക്കര പാനി ഒഴിക്കുക. മാമ്പഴം തണുത്തതിന് ശേഷം മിക്സിയില്‍ അരച്ചെടുത്ത് ശര്‍ക്കര പാനിയിലേക്ക് ചേര്‍ക്കുക. തീ കത്തിച്ച് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നെയ്യ് ചേര്‍ക്കുക. നന്നായി ഇളക്കി ചേര്‍ത്തതിന് ശേഷം മൂന്നാം പാല്‍ ചേര്‍ക്കുക. തിളക്കുമ്പോള്‍ ഇറക്കിവെച്ചതിന് ശേഷം ഇത് അരിച്ചെടുക്കുക. വീണ്ടും പാനിലേക്കൊഴിച്ച് തിളപ്പിക്കുക. കരിക്ക് ചേര്‍ക്കുക. കുറുകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ ഒന്നാം പാലിലേക്ക് ഏലക്കാപൊടി മിക്സ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കുക. തിള വരുന്നതിന് മുമ്പ് തീ കെടുത്തുക. കശുവണ്ടി പരിപ്പ് ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ തേന്‍ മുകളില്‍ ഒഴിക്കുക. തണുത്തിന് ശേഷം ഉപയോഗിക്കാം.

തയാറാക്കിയത്: സിമി ജോസഫ്

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT