വിലുമ്പിപ്പുളി പുളിഞ്ചി

ചേരുവകള്‍:
1. വിലുമ്പിപ്പുളി ചെറുതായരിഞ്ഞത് -3/4 കപ്പ്
2. ഇഞ്ചി -ചെറുതായരിഞ്ഞത് -1 ടേ. സ്പൂണ്‍
3. പച്ചമുളക് ചെറുതായരിഞ്ഞത് -1 ടേ. സ്പൂണ്‍
4. ചുവന്നുള്ളി ചെറുതായരിഞ്ഞത് -1. ടേ. സ്പൂണ്‍
5. വെളുത്തുള്ളി ചെറുതായരിഞ്ഞത് -1 ടേ. സ്പൂണ്‍
6. കറിവേപ്പില ചെറുതായരിഞ്ഞത് -1. ടേ. സ്പൂണ്‍
7. വെളിച്ചെണ്ണ -ആവശ്യാനുസരണം
8. മഞ്ഞള്‍പൊടി -1/4 ടിസ്പൂണ്‍
9. മുളകുപൊടി -1/4 ടിസ്പൂണ്‍
10. പുളി കുറുകെ പിഴിഞ്ഞത് -3/4 കപ്പ്
11. ശര്‍ക്കര -2 വലിയ അച്ച്
12. ഉലുവ, ജീരകം, പച്ചരി, എള്ള് വറുത്തുപൊടിച്ചത് (പുളിഞ്ചിപൊടി) -1. ടേ. സ്പൂണ്‍
13. ഉപ്പ് -ആവശ്യത്തിന്
14. കടുക് -1/2 ടിസ്പൂണ്‍
15. ഉലുവ -1/4 ടിസ്പൂണ്‍
16. ചുവന്ന മുളക് -2 എണ്ണം നുറുക്കിയത്
17. കറിവേപ്പില -6-7ഇല

പാകം ചെയ്യുന്നവിധം:
അല്‍പം വെളിച്ചെണ്ണയില്‍ (2) മുതല്‍ (6) വരെ ചേരുവകള്‍ വഴറ്റിയതിലേക്ക് വിലുമ്പിപ്പുളി ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റണം. ഇതിലേക്ക് (8) ഉം (9) ചേരുവകള്‍ ചേര്‍ത്തിളക്കി പുളിവെള്ളവും ശര്‍ക്കരയും ചേര്‍ക്കണം. (12) ഉം (13) ചേരുവകള്‍ ചേര്‍ത്തിളക്കി കുറുക്കിത്തുടങ്ങുമ്പോള്‍ ഇറക്കിവെക്കണം. കുറച്ചു വെളിച്ചെണ്ണയില്‍ (14) മുതല്‍ (15) ചേരുവകള്‍ മൂപ്പിച്ചുചേര്‍ക്കണം. വിലുമ്പിപ്പുളി പുളിഞ്ചി റെഡി.

NB: 1. വെണ്ടക്ക, വഴുതിന, പാവക്ക തുടങ്ങിയവ കൊണ്ടും ഇതേ പുളിഞ്ചി ഉണ്ടാക്കാവുന്നതാണ്.
2. പുളീഞ്ചിപ്പൊടി കുറച്ചധികം ഉണ്ടാക്കി ബാക്കി പാത്രത്തിലാക്കി ഫ്രിഡ്ജില്‍വെച്ച് ആവശ്യാനുസരണം  എടുക്കാവുന്നതാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT