താറാവ് മപ്പാസ്

ചേരുവകൾ:

  • താറാവിറച്ചി -400 ഗ്രാം
  • വലിയ ഉള്ളി -ആറെണ്ണം
  • നാളികേരം -രണ്ടെണ്ണം
  • പച്ചമുളക് -രണ്ടെണ്ണം
  • കറിവേപ്പില -ഒരു തണ്ട്
  • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  • മല്ലിപ്പൊടി -രണ്ട് ടേ.സ്പൂണ്‍
  • കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  • ഇഞ്ചി -ചെറിയ കഷണം
  • വെളിച്ചെണ്ണ - ആറ് ടേ. സ്പൂണ്‍
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:
പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്‍റെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്‍റെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന്  ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന്  മാറ്റിവെക്കാം. അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT