കടുക്ക നിറച്ചത്

ചേരുവകള്‍:    

1. കടുക്ക (കല്ലുമ്മക്കായ) വൃത്തിയാക്കിയത് -10
2. പുഴുങ്ങല്ലരി -ഒരു ഗ്ലാസ്
3. തേങ്ങ - ഒരു മുറി
ഇഞ്ചി -ഒരു കഷ്ണം
വെളുത്തുള്ളി -മൂന്നു അല്ലി
പെരുംജീരകം -അര ചെറിയ സ്പൂണ്‍
ചുവന്നുള്ളി -ഏഴ്
പച്ചമുളക് -മൂന്ന്
ഉപ്പ് -പാകത്തിന്
മഞ്ഞള്‍പ്പൊടി -രണ്ട് ചെറിയ സ്പൂണ്‍
4. വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പുഴുങ്ങല്ലരി കുതിര്‍ത്ത് അരയ്ക്കുന്നതോ ടൊപ്പം മൂന്നാമത്തെ ചേരുവ കൂടി ചേര്‍ക്കുക. അതിനു ശേഷം കടുക്കയുടെ തോട് തുറന്ന് അതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന മസാല ആവശ്യാനുസരണം ചേര്‍ത്ത് തോട് അടച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

തയാറാക്കിയത്: സാബിറ ഹമീദ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT