കല്ലുമ്മക്കായ നിറച്ച് പൊരിച്ചത്

ചേരുവകള്‍:                                 

  1. പുഴുക്കലരി -ഒരു കപ്പ്
  2. കല്ലുമ്മക്കായ -500 ഗ്രാം
  3. ചെറിയ ഉളളി -അഞ്ച് എണ്ണം
  4. പെരുഞ്ചീരകം -ഒരു ടീസ്പൂണ്‍
  5. ഉപ്പ് -ആവിശ്യത്തിന്
  6. മുളക് പൊടി -രണ്ട് ടേബിള്‍ സ്പൂണ്‍
  7. ഗരം മസാല -ഒരുടേബിള്‍  സ്പൂണ്‍
  8. തേങ്ങ ചിരകിയത് -ഒരു കപ്പ്
  9. ഓയില്‍ -ഫ്രൈ ചെയ്യാന്‍

തയാറാക്കുന്ന വിധം:

  1. പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്സിയില്‍  നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അരിപ്പൊടി  ഉപയോഗിക്കാം.
  2. ഈ  അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക.
  3. വെന്തശേഷം മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്സ് പുരട്ടി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കല്ലുമ്മക്കായ പൊരിച്ചത് റെഡി.


തയാറാക്കിയത്: റിസ്ന ഫവാസ്, വടകര

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT