കൂന്തള്‍ ദോശ

ചേരുവകൾ:

  1. പച്ചരി -കാല്‍ കിലോ
  2. ഉഴുന്ന് -പരിപ്പ് 200
  3. കൂന്തള്‍ -അര കിലോ
  4. സവാള -രണ്ട്
  5. തക്കാളി -ഒന്ന്
  6. നെയ്യ് -2 ടീസ്പൂണ്‍
  7. പച്ചമുളക് -രണ്ട്
  8. ഇഞ്ചി -ചെറിയ കഷ്ണം
  9. വെളുത്തുള്ളി -നാല് അല്ലി
  10. കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍
  11. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  12. ഉപ്പ് -പാകത്തിന്
  13. കറിവേപ്പില -പാകത്തിന്
  14. ചെറുനാരങ്ങ നീര് -കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

പച്ചരിയും ഉഴുന്നും കുതിര്‍ത്ത് ആട്ടിയെടുത്ത് വെക്കണം. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും തക്കാളിയും ഇട്ട് വഴറ്റുക. ഇതിനുശേഷം ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത്, മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം വേവിച്ചുവെച്ച കൂന്തള്‍ ഇട്ട് ചെറുതായി വഴറ്റിയതിനു ശേഷം ഇറക്കിവെക്കുക. പാകത്തിന് പുളിച്ചുപൊങ്ങിയ ദോശമാവ് ചൂടായ കല്ലില്‍ കോരിയൊഴിച്ച് കനംകുറച്ച് വട്ടത്തില്‍ പരത്തുക. മറിച്ചിട്ട് എടുത്ത് നടുവില്‍ കൂന്തള്‍ മസാലക്കൂട്ട് സ്പൂണില്‍ കോരിവെച്ച് മടക്കിയെടുത്ത് ചൂടോടെ വിളമ്പുക.

തയാറാക്കിയത്: സാബിറ ഹമീദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT