കോഴി നിറച്ച് പൊരിച്ചത്

ചേരുവകള്‍:    

  1. ചെറിയ വലിപ്പത്തിലുള്ള കോഴി (പിടിക്കോയി) -ഒന്ന്
  2. വെളിച്ചെണ്ണ -മൂന്നു വലിയ സ്പൂണ്‍
  3. സവാള ചെറുതായി അരിഞ്ഞത് -ഒന്ന്
  4. ഇഞ്ചി ചതച്ചത് -ഒരു ചെറിയ സ്പൂണ്‍
  5. വെളുത്തുള്ളി ചതച്ചത് -ഒരു ചെറിയ സ്പൂണ്‍
  6. പച്ചമുളക് ചതച്ചത് -രണ്ട്
  7. തക്കാളി ചെറുതായി അരിഞ്ഞത് -ഒന്ന്
  8. മല്ലിയില അരിഞ്ഞത് -ഒരു വലിയ സ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
  10. മുളക്പൊടി -അര ചെറിയ സ്പൂണ്‍
  11. മല്ലിപ്പൊടി -അര ചെറിയ സ്പൂണ്‍
  12. കുരുമുളക് പൊടി -ഒരു നുള്ള്
  13. ഗരം മസാലപ്പൊടി -ഒരു നുള്ള്
  14. ഉപ്പ് -പാകത്തിന്
  15. കോഴിമുട്ട പുഴുങ്ങിയത് -രണ്ട്
  16. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് -12
  17. നെയ്യില്‍ വറുത്ത കിസ്മിസ് -12

തയാറാക്കുന്ന വിധം:

വെളിച്ചെണ്ണ ഒഴിച്ച സവാള വഴറ്റുക, പച്ച മണം മാറി കഴിഞ്ഞാല്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്‍ത്ത ശേഷം തക്കാളിയും മല്ലിയിലയും ചേര്‍ക്കുക. കോഴിയുടെ കരള്‍ ചെറുതായി മുറിച്ചിടുക. അതിനു ശേഷം ഒമ്പത് മുതല്‍ 13 വരെയുള്ള പൊടികള്‍ ചേര്‍ത്ത് പാകത്തിന് ഉപ്പു ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുട്ടയും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കുക. ഇപ്പോള്‍ സ്റ്റഫ് ചെയ്യാനുള്ള മസാല റെഡി. കോഴി തൊലി കളഞ്ഞ് വൃത്തിയാക്കുക. മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ കുതിര്‍ത്ത് കോഴിയില്‍ തേച്ചു പിടിപ്പിച്ചു ആവിയില്‍ വേവിച്ചെടുക്കുക. അതിനു ശേഷം കോഴിയുടെ വയറിന്‍റെ ഭാഗത്ത് കത്തി കൊണ്ട് ചെറുതായി കീറിയ ശേഷം തയാറാക്കിയ മസാലയും മുട്ടയും ഉള്ളിലേക്ക് കയറ്റുക. വെളിച്ചെണ്ണയില്‍ തിരിച്ചും മറിച്ചുമിട്ടു പൊരിച്ചെടുക്കുക. പൊരിക്കുമ്പോള്‍ കോഴിയുടെ ഷേപ്പ് നഷ്ടപ്പെടാതെ നോക്കണം. അണ്ടിപ്പരിപ്പും കിസ്മിസുമിട്ട് വിളമ്പാം.

തയാറാക്കിയത്: സാബിറ ഹമീദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT