വറുത്തരച്ച മട്ടന്‍കറി

ചേരുവകള്‍:

  • ആട്ടിറച്ചി -അര കി.ഗ്രാം
  • പച്ചമുളക് നടുകീറിയത് -5-6 എണ്ണം
  • ഇഞ്ചി പൊടിയായരിഞ്ഞത് -ഒരു ടേ. സ്പൂണ്‍
  • തക്കാളി -വലുത് രണ്ടെണ്ണം നീളത്തിലരിഞ്ഞത്
  • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  • മുളക്പൊടി -ഒന്നര ടീസ്പൂണ്‍
  • മല്ലിപ്പൊടി -ഒരു ടേ. സ്പൂണ്‍
  • ഉരുളക്കിഴങ്ങ് -വലുതായി മുറിച്ചത് അര കി.ഗ്രാം
  • തേങ്ങ ചിരകിയത് -ഒന്നര കപ്പ്
  • വെളുത്തുള്ളി -5-6 അല്ലി
  • ചുവന്നുള്ളി -4-5 ചുള
  • കറിവേപ്പില  -7-8 ഇല
  • കുരുമുളക് -ഒരു ടീസ്പൂണ്‍
  • പട്ട -ഒരിഞ്ചുകഷണം
  • ഗ്രാമ്പൂ -4-5 എണ്ണം
  • ഏലക്കായ -3 എണ്ണം
  • പെരുഞ്ചീരകം -മുക്കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്
  • ചുവന്നുള്ളി -നീളത്തിലരിഞ്ഞത് കാല്‍ കപ്പ്
  • തേങ്ങാക്കൊത്ത് -ഒന്നര ടേ. സ്പൂണ്‍
  • കറിവേപ്പില  -7-8 ഇല

പാകം ചെയ്യേണ്ട വിധം:
ആട്ടിറച്ചി ഇടത്തരം കഷണങ്ങളാക്കി 2 മുതല്‍ 7 വരെ യോജിപ്പിച്ച് വേവിക്കണം. പകുതി വെന്തുകഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 9 മുതല്‍ 10 വരെ ചുവക്കെ വറുത്തുകോരി മയത്തില്‍ അരച്ചെടുത്ത് കുറച്ചു ചൂടുവെള്ളത്തില്‍ കലക്കി കറിയില്‍ ഒഴിച്ചു കൊടുക്കണം. ഉപ്പുചേര്‍ക്കാം. എല്ലാം ചേര്‍ന്ന് കുറുകിത്തുടങ്ങുമ്പോള്‍ കറി ഇറക്കിവെക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 20 മുതല്‍ 22 വരെ താളിച്ച് കറിയില്‍ ചേര്‍ക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT