ദാഹമകറ്റാൻ 10 പാനീയങ്ങൾ

ചൂടുകാലത്ത് ദാഹശമനത്തിലും ശരീരക്ഷീണം അകറ്റാനും പാനീയങ്ങൾ നല്ലതാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ 10 പാനീയങ്ങൾ അതിഥികള്‍ക്കു മുന്നില്‍ നിങ്ങളെ താരമാക്കും...

1. വൈറ്റ് ചോക്ലറ്റ് റാസ്ബെറി മില്‍ക് ഷെയ്ക്ക്

ചേരുവകൾ: 

  • പാല്‍- 1/2 കപ്പ് (125 മില്ലി)
  • വൈറ്റ് ചോക്ളറ്റ്- 1/4 കപ്പ്
  • റാസ്ബെറി- 1/4 കപ്പ് 
  • ഐസ്- 1 കപ്പ്
  • വാനില ഐസ്ക്രീം- 1 കപ്പ് 


തയാറാക്കുന്ന വിധം: 
പാല്‍, ഗ്രേറ്റ് ചെയ്ത വൈറ്റ് ചോക്ലറ്റ്, റാസ്ബെറി, ഐസ് എന്നിവ നന്നായി ബ്ലെന്‍ഡറില്‍ 30-60 സെക്കന്‍ഡ് അടിച്ചെടുക്കുക. ശേഷം വാനില ഐസ്ക്രീം ചേര്‍ത്തിളക്കി  തണുപ്പിച്ച് വിളമ്പാം. 

2. കസ്കസ് റോസ് മില്‍ക്

ചേരുവകൾ: 

  • തണുപ്പിച്ച പാല്‍- 500 മില്ലി
  • റോസ് സിറപ്പ്- 3 ടേബ്ള്‍ സ്പൂണ്‍
  • പനിനീര്‍- 1 ടീസ്പൂണ്‍
  • പഞ്ചസാര- 1ടേബ്ള്‍ സ്പൂണ്‍ 
  • കസ്കസ്- 1/2 ടേബ്ള്‍ സ്പൂണ്‍ 

തയാറാക്കുന്ന വിധം: 
കസ്കസ് വെള്ളത്തില്‍ 15-30   മിനിറ്റ് കുതിര്‍ത്തുക. പാലില്‍ റോസ് സിറപ്പ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാരയും പനിനീരും ചേര്‍ത്തിളക്കുക. ഇതിലേക്ക് കുതിര്‍ത്തുവെച്ച കസ്കസ് ചേര്‍ത്ത് ഇളക്കി ഗ്ലാസുകളില്‍ നിറക്കാം. തണുപ്പിച്ച ശേഷം റോസാപ്പൂവിതളിട്ട് അലങ്കരിച്ചു നല്‍കാം. 

3. മിന്‍റ് ടീ പഞ്ച്

ചേരുവകൾ: 

  • തിളപ്പിച്ച വെള്ളം - 3 കപ്പ്
  • പുതിനയില- 12 തണ്ട്
  • ടീ ബാഗ്- 4 എണ്ണം
  • പഞ്ചസാര- 1 കപ്പ്
  • ഓറഞ്ച് ജ്യൂസ്- 1 കപ്പ്
  • നാരങ്ങനീര്- 1/4 കപ്പ് 
  • തണുത്തവെള്ളം- 5 കപ്പ്
  • നാരങ്ങ വട്ടത്തില്‍ മുറിച്ചത്- 3 എണ്ണം(അലങ്കരിക്കാന്‍)

തയാറാക്കുന്ന വിധം: 
തേയില ബാഗ്, പുതിനയില എന്നിവ ഒരു ബൗളിലിട്ട് അതിലേക്ക് തിളപ്പിച്ച വെള്ളമൊഴിച്ച് എട്ടു മിനിറ്റ് വെക്കുക. തേയില ബാഗും പുതിനയിലയും മാറ്റിയ വെള്ളത്തില്‍ പഞ്ചസാര അലിയിപ്പിക്കുക. ഓറഞ്ചുനീരും നാരങ്ങനീരും ചേര്‍ത്തിളക്കുക. തണുത്ത വെള്ളമൊഴിച്ച് ഗ്ലാസില്‍ നിറക്കുക. ഐസ് ക്യൂബും മുറിച്ച നാരങ്ങക്കഷണങ്ങളുംവെച്ച് അലങ്കരിക്കാം. 

4. കുക്കുമ്പര്‍ ലെമണേഡ്

ചേരുവകൾ: 

  • കുക്കുമ്പര്‍ (കക്കിരി)- ഒന്ന്
  • നാരങ്ങനീര്- 1/2 കപ്പ്
  • തണുത്തവെള്ളം- 2  1/2 കപ്പ്
  • പഞ്ചസാര- 1/3 കപ്പ്
  • പുതിനയില- ഒരു പിടി
  • നാരങ്ങ വട്ടത്തില്‍ മുറിച്ചത്- 1 കഷണം (അലങ്കരിക്കുന്നതിന്)

തയാറാക്കുന്ന വിധം: 
പഞ്ചസാരയും അരകപ്പ് വെള്ളവും തിളപ്പിച്ച് സിറപ്പാക്കി തണുക്കാന്‍ വെക്കുക. തൊലികളഞ്ഞ് അരിഞ്ഞ കക്കിരിയും പുതിനയിലയും നാരങ്ങനീരും ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. കക്കിരി പ്യൂരിയാകുമ്പോള്‍ തണുത്ത പഞ്ചസാര സിറപ്പും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. മാറ്റിവെച്ച രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. തണുപ്പിച്ച ശേഷം നാരങ്ങക്കഷണവും പുതിനയിലയുമിട്ട് അലങ്കരിച്ച് കഴിക്കാം. 

5. ഗ്രേപ് മാര്‍ഗരിറ്റ


ചേരുവകൾ: 
  • മുന്തിരി (സീഡ് ലെസ്)- 2 കപ്പ്
  • നാരങ്ങനീര്- 2 ടീസ്പൂണ്‍
  • സ്ട്രോബറി സ്ക്വാഷ്-  2  1/2 ടേബ്ള്‍ സ്പൂണ്‍
  • തേന്‍-1 ടേബ്ള്‍ സ്പൂണ്‍
  • ഐസ് ക്യൂബ്- 11/2  കപ്പ്

തയാറാക്കുന്ന വിധം: 
മുന്തിരി, നാരങ്ങനീര്, സ്ട്രോബറി സ്ക്വാഷ്, അരകപ്പ് ഐസ് എന്നിവ നന്നായി അടിച്ചെടുക്കുക. അരിച്ചെടുത്ത പാനീയത്തില്‍ തേന്‍ ചേര്‍ത്തിളക്കി ഐസ്ക്യൂബ് സെറ്റ് ചെയ്ത ഗ്ലാസുകളിലേക്ക് ഒഴിച്ച് അലങ്കരിച്ച് വിളമ്പാം. 

6. പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി

ചേരുവകൾ: 

  • പഴം- 2 എണ്ണം
  • പാല്‍-2 കപ്പ്
  • പീനട്ട് ബട്ടര്‍- 1/2 കപ്പ് 
  • തേന്‍- 2 ടേബ്ള്‍ സ്പൂണ്‍/ ആവശ്യത്തിന്
  • ഐസ് ക്യൂബ്- 1 കപ്പ്

തയാറാക്കുന്ന വിധം:
പഴം ചെറുതായി അരിഞ്ഞതും പീനട്ട് ബട്ടറും പാലും ഐസ് ക്യൂബുമിട്ട് നന്നായി അടിച്ചെടുക്കുക. തേന്‍ ചേര്‍ത്ത് വീണ്ടും അടിക്കുക. ബനാന സ്മൂത്തി തയാര്‍.

7. കോക്കോ പൈനാപ്പിള്‍ ഡിലൈറ്റ്

ചേരുവകൾ: 

  • പൈനാപ്പിള്‍-  4 കപ്പ്
  • ഇളനീര്‍ വെള്ളം- 2 കപ്പ്
  • ഇളനീര്‍ കാമ്പ്- 1 കപ്പ്
  • പഞ്ചസാര സിറപ്പ്- 4 ടേബ്ള്‍ സ്പൂണ്‍
  • ഐസ്- 1 കപ്പ്

തയാറാക്കുന്ന വിധം: 
പൈനാപ്പിൾ, ഇളനീർ കാമ്പ്, ഇളനീർ വെള്ളം, പഞ്ചസാര സിറപ്പ് എന്നിവ ചേർത്ത് ജ്യൂസറിൽ അടിച്ചെടുക്കുക. ഐസ് ക്യൂബുകൾ പൊടിച്ചെടുക്കുക. ഗ്ലാസിൽ പാതിഭാഗം ഐസ് നിരത്തി ജ്യൂസ് അരിച്ചൊഴിക്കുക. പൈനാപ്പിൾ കഷണങ്ങൾ വെച്ച് അലങ്കരിച്ച് വിളമ്പാം. 

8. സ്ട്രോബറി ഓട്സ് സ്മൂത്തി

ചേരുവകൾ: 

  • പാല്‍- 1 കപ്പ്
  • ഓട്സ്- 2 ടേബ്ള്‍ സ്പൂണ്‍
  • പഴം- 1
  • സ്ട്രോബറി- 6 എണ്ണം
  • വാനില എസന്‍സ്- 1/2 ടീസ്പൂണ്‍
  • പഞ്ചസാര- 2 ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:
ഓട്സ് ചൂടായ പാനിലിട്ട് രണ്ടുമിനിറ്റ് റോസ്റ്റ് ചെയ്യുക. പാല്‍, പഴം, സ്ട്രോബറി, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ബ്ലെന്‍ഡ് ചെയ്തെടുക്കുക. വാനില എസന്‍സ് ചേര്‍ത്തിളക്കി തണുപ്പിച്ച് ഉപയോഗിക്കാം. 

9. ഐസ്ഡ് മോക്കാ

ചേരുവകൾ: 

  • കോള്‍ഡ് കോഫി- 1 1/2 കപ്പ്
  • പാല്‍- 2 കപ്പ്
  • ചോക്ളറ്റ് സിറപ്പ്- 1/4 കപ്പ്
  • പഞ്ചസാര- 1/4 കപ്പ്
  • വിപ്ഡ് ക്രീം-1/4 കപ്പ്

തയാറാക്കുന്ന വിധം:
കോള്‍ഡ് കോഫി ഐസ് ട്രേയിലൊഴിച്ച് ഫ്രീസറില്‍വെച്ച് തണുപ്പിക്കുക. ബ്ലെന്‍ഡറില്‍ ഐസ് കോഫി ക്യൂബുകളും പാലും ചോക്ലറ്റ് സിറപ്പും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് യോജിപ്പിക്കുക. മൃദുവായ ശേഷം ഗ്ലാസുകളിലേക്ക് മാറ്റി മുകളില്‍ വിപ്ഡ് ക്രീമും ചോക്ലറ്റ് സിറപ്പും ഒഴിച്ച് വിളമ്പാം.

10. മാംഗോ ഡ്രൈ ഫ്രൂട്ട് ഫലൂദ

ചേരുവകൾ: 

  • അല്‍ഫോന്‍സ മാങ്ങ-  2 എണ്ണം (കാമ്പെടുത്ത് പ്യൂരിയാക്കിയത്)
  • കസ്കസ്- 1 ടീസ്പൂണ്‍ (മുക്കാല്‍ കപ്പ് വെള്ളത്തില്‍ 15 മിനിറ്റ് കുതിര്‍ത്തത്)
  • ഫലൂദ സേമിയ- 3 ടേബ്ള്‍ സ്പൂണ്‍ (വേവിച്ചത്്) 
  • തണുത്ത പാല്‍- 2 1/2 കപ്പ്
  • റോസ് സിറപ്പ് - 3 ടേബ്ള്‍ സ്പൂണ്‍
  • പിസ്ത- 1 ടേബ്ള്‍ സ്പൂണ്‍
  • ബദാം- 1/2  ടേബ്ള്‍ സ്പൂണ്‍
  • കശുവണ്ടി- 1/2 ടേബ്ള്‍ സ്പൂണ്‍
  • വാല്‍നട്ട്- 1/2 ടേബ്ള്‍ സ്പൂണ്‍
  • ട്യൂട്ടി ഫ്രൂട്ടി-1/2 ടേബ്ള്‍ സ്പൂണ്‍
  • ഉണക്കമുന്തിരി-10 എണ്ണം
  • മാംഗോ ഐസ്ക്രീം- 3 സ്കൂപ്പ്
  • മാങ്ങ കഷണങ്ങളാക്കിയത്- 1/2 കപ്പ്

തയാറാക്കുന്ന വിധം: 
കസ്കസ് നന്നായി കുതിര്‍ന്നശേഷം അരിച്ചെടുത്ത് വെക്കുക. ഫലൂദ സേമിയ വേവിച്ച് വെള്ളത്തില്‍ കഴുകി പശകളഞ്ഞ് അരിച്ചുവെക്കുക. 

ഫലൂദ സെറ്റ് ചെയ്യുന്ന വിധം:
ഗ്ലാസില്‍ ഒരു ടേബ്ള്‍ സ്പൂണ്‍ വീതം റോസ് സിറപ്പ് ഒഴിക്കുക. കുതിര്‍ത്ത  കസ്കസ് രണ്ടു ടേബ്ള്‍ സ്പൂണ്‍ ഇടുക. രണ്ടോ മൂന്നോ ടേബ്ള്‍ സ്പൂണ്‍ ഫലൂദ സേമിയ ചേര്‍ക്കുക.  ഡ്രൈഫ്രൂട്ട്സ് മിക്സ് അര ടേബ്ള്‍ സ്പൂണ്‍ ചേര്‍ക്കുക (പിസ്ത, ബദാം, കശുവണ്ടി, വാല്‍നട്ട്, ഉണക്കമുന്തിരി, ട്യൂട്ടി ഫ്രൂട്ടി എന്നിവ മിക്സ് ചെയ്തത്). ശേഷം മാങ്ങ പ്യൂരിയാക്കിയത് 3 ടേബ്ള്‍ സ്പൂണ്‍ ഒഴിക്കുക. ഇതിലേക്ക് അരകപ്പ് പാല്‍ ഒഴിച്ച് വീണ്ടും കസ്കസ്, സേമിയ, ഡ്രൈ ഫ്രൂട്ട്സ്, മാംഗോ പ്യൂരി എന്നിങ്ങനെ സെറ്റ് ചെയ്യുക. മുകളില്‍ അരകപ്പ് പാല്‍ ഒഴിച്ച് മാങ്ങ കഷണങ്ങളാക്കിയത് ചേര്‍ക്കുക. ഐസ്ക്രീം സ്കൂപ്പും ഡ്രൈ ഫ്രൂട്ട്സും മുകളിലിട്ട് തണുപ്പിച്ച് വിളമ്പാം.

തയാറാക്കിയത്: സിയാദ്, സ്യൂസ് ഷെഫ്, മെസ്ബാന്‍, കോഴിക്കോട്

Tags:    
News Summary - Cool Drinks and Juices Winter Drinks -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.