കേരള നല്ല ജീവന പ്രസ്ഥാനം സംഘടിപ്പിച്ച സൈക്കിൾ സവാരി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കീർത്തനക്ക് സമ്മാനം നൽകുന്നു
തിരൂർ: ‘കേരള നല്ല ജീവന പ്രസ്ഥാനം’ സ്ത്രീകൾക്കായി നടത്തിയ സംസ്ഥാനതല സൈക്കിൾ ഓട്ട മത്സരത്തിൽ പൊന്നാനി സ്വദേശിനി കീർത്തനക്ക് ഒന്നാംസ്ഥാനം. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. തിരൂർ തുഞ്ചൻപറമ്പിന് സമീപത്തുനിന്നാണ് മത്സരം ആരംഭിച്ചത്. 10 കിലോമീറ്റർ താണ്ടി ആരംഭിച്ച സ്ഥലത്തുതന്നെ സമാപിച്ചു. 25 മിനിറ്റിൽ ലക്ഷ്യം കൈവരിച്ച കീർത്തനക്ക് ട്രോഫിയും 5000 രൂപയുമാണ് ലഭിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നായി 19 സ്ത്രീകൾ പങ്കെടുത്തു. 61കാരിയായ കൂത്താട്ടുകുളം സ്വദേശി റിട്ട. അധ്യാപിക സ്നോബി ജോസഫും മത്സരത്തിൽ പങ്കാളിയായിരുന്നു. കളരിപ്പയറ്റ് കലാകാരി ടി.വി. ശ്രീകല ഗുരുക്കൾ സൈക്കിൾ ചവിട്ടി ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ജയദേവ് നാട്ടുപച്ച, പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നാസർ, വി.പി. ഗോപാലൻ, കെ.കെ. അബ്ദുൽ സലാം, പി.കെ.കെ. തങ്ങൾ, കൃഷ്ണൻ കുട്ടി യൂനിവേഴ്സിറ്റി, കെ.കെ. റസാഖ് ഹാജി, അശോകൻ വയ്യാട്ട് എന്നിവർ സംസാരിച്ചു. അഞ്ച് സ്ഥാനക്കാരായ ബിന്ദു (കണ്ണൂർ), ലവ്യ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), സുൽത്താന (ചാവക്കാട്), വിജില രാജീവ് (പറശ്ശിനിക്കടവ്), സെലീന നാസർ (പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) എന്നിവർക്ക് 1000 രൂപ വീതം സമ്മാനം നൽകി. എല്ലാ വർഷവും സ്ത്രീകളുടെ സൈക്കിൾ ഓട്ട മത്സരം സംഘടിപ്പിക്കുമെന്ന് കേരള നല്ല ജീവന പ്രസ്ഥാനം പ്രസിഡന്റ് ഡോ. പി.എ. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.