ഷാരൂൺ
Posted On
date_range Updated On
date_range 42 സെക്കൻഡിനുള്ളിൽ യു.എസ് പ്രസിഡൻറുമാരുടെ പേര്; ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഷാരൂൺ
യു.എസ് പ്രസിഡൻറുമാരുടെ പേരുകൾ 42 സെക്കൻഡിനുള്ളിൽ പറഞ്ഞ് കണ്ണഞ്ചേരി സ്വദേശി ഷാരൂൺ സനിൽദീപ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക്.ജോർജ് വാഷിങ്ടൺ മുതൽ ജോ ബൈഡൻ വരെയുള്ള യു.എസ് പ്രസിഡൻറുമാരുടെ പേരുകൾ 57 സെക്കൻഡിൽ പറഞ്ഞ് കഴിഞ്ഞമാസം ഷാരൂൺ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയിരുന്നു.
പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ നിർദേശപ്രകാരം 42 സെക്കൻഡിൽ പുതിയ റെക്കോഡ് ഉണ്ടാക്കുകയായിരുന്നു. ഹാം റേഡിയോ ഓപറേറ്ററാണ്. സനിൽദീപ് മുതുവനയും അഖില തട്ടാൻകണ്ടിയുമാണ് മാതാപിതാക്കൾ. എസ്.കെ. പൊറ്റെക്കാട്ടിെൻറ കൊച്ചുമകനാണ് ഷാരൂൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.