ഫി​സി​യോ തെ​റ​പ്പി​സ്റ്റ്​ ബ്ലെ​സി കോ​ശി​ക്കും മാ​താ​വി​നു​മൊ​പ്പം മു​ഹ​മ്മ​ദ്​ ആ​മി​ർ

എ​ട്ടാം വ​യ​സ്സി​ൽ ജീ​വി​ത​ത്തി​ലേ​ക്ക്​ പി​ച്ച​വെ​ച്ച്​ മു​ഹ​മ്മ​ദ്​ ആ​മി​ർ

അ​ബൂ​ദ​ബി: പി​റ​ന്നു​വീ​ണ​തു​മു​ത​ൽ ആ​മി​ർ മോ​ൻ മ​നം​തു​റ​ന്ന്​ ചി​രി​ച്ചി​ട്ടി​ല്ല, കൂ​ട്ടു​കാ​രോ​ടൊ​ത്ത്​ ക​ളി​ച്ചി​ട്ടി​ല്ല. പി​ച്ച​വെ​ക്കാ​ൻ എ​ട്ട്​ വ​ർ​ഷ​മാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല ചി​കി​ത്സ​ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കു​മൊ​ടു​വി​ൽ അ​വ​ൻ ആ​ദ്യ​മാ​യി പി​ച്ച​വെ​ച്ചു, എ​ട്ടാം വ​യ​സ്സി​ൽ.

സെ​റി​ബ്ര​ല്‍ പ​ള്‍സി ബാ​ധി​ച്ച് വീ​ല്‍ചെ​യ​ര്‍ ജീ​വി​ത​ത്തി​ലാ​യി​രു​ന്ന സു​ഡാ​നി ബാ​ല​നാ​ണ്​ ഫി​സി​യോ​തെ​റ​പ്പി​യി​ലൂ​ടെ ആ​ദ്യ​മാ​യി ന​ട​ന്ന​ത്. മ​ല​യാ​ളി​യാ​യ ഫി​സി​യോ തെ​റ​പ്പി​സ്റ്റ് ബ്ല​സി കോ​ശി​യാ​ണ് ആ​മി​റി​നെ ന​ട​ക്കാ​ന്‍ പ​ര്യാ​പ്ത​നാ​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത്.

ഗ​ർ​ഭ​സ്ഥ ശി​ശു​വാ​യി​രി​ക്കെ ഏ​ഴാം മാ​സ​ത്തി​ൽ ഭൂ​മി​യി​ലേ​ക്ക്​ പി​റ​ന്നു​വീ​ണ​വ​നാ​ണ്. 900 ഗ്രാം ​മാ​ത്ര​മാ​യി​രു​ന്നു ഭാ​രം. പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് സെ​റി​ബ്ര​ല്‍ പാ​ള്‍സി​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി. സെ​റി​ബ്ര​ല്‍ പാ​ള്‍സി ഓ​രോ​രു​ത്ത​രെ​യും ഓ​രോ വി​ധ​ത്തി​ലാ​ണ് ബാ​ധി​ക്കു​ക. ചി​ല​ര്‍ക്ക് ന​ട​ക്കാ​നോ ചി​ല​ര്‍ക്ക് ബു​ദ്ധി​പ​ര​മാ​യ വൈ​ക​ല്യ​ങ്ങ​ളും ഉ​ണ്ടാ​വും. കാ​ലു​ക​ളു​ടെ ശ​ക്തി ക്ഷ​യി​ച്ച​താ​യി​രു​ന്നു ആ​മി​റി​ന്‍റെ പ്ര​ശ്‌​നം.

ആ​മി​റി​നെ ഏ​തു​വി​ധ​ത്തി​ലും സു​ഖ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബം വ​ര്‍ഷ​ങ്ങ​ളാ​യി ചി​കി​ത്സ ന​ല്‍കി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ബ​ട്ട​ക്‌​സ് ഇ​ന്‍ജ​ക്ഷ​ന്‍ അ​ട​ക്ക​മു​ള്ള​വ​യും ന​ല്‍കി. ഒ​രു​വ​ര്‍ഷം മു​മ്പ്​​ അ​ബൂ​ദ​ബി സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള സേ​ഹ​യു​ടെ അ​ല്‍ മു​ശ്‌​രി​ഫ് ചി​ല്‍ഡ്ര​ന്‍സ് സ്‌​പെ​ഷാ​ലി​റ്റി സെ​ന്‍റ​റി​ൽ ഫി​സി​യോ തെ​റ​പ്പി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​മാ​യ പു​രോ​ഗ​തി ക​ണ്ടു​തു​ട​ങ്ങി​യ​ത്. നി​ര​ന്ത​ര​മാ​യ ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ആ​മി​ര്‍ സ്വ​ന്തം കാ​ലി​ല്‍ ന​ട​ക്കാ​ന്‍ ശേ​ഷി കൈ​വ​രി​ച്ച​ത്.

മ​ക​ന്‍ ന​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​ന്‍റെ ആ​ഹ്ലാ​ദം മാ​താ​വ് അ​മി​റാ മു​ഖ്താ​റും പ​ങ്കു​വെ​ച്ചു. കൂ​ട്ടു​കാ​രോ​ടൊ​ത്ത് ക​ളി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​മാ​യി​രു​ന്നു ത​നി​ക്കി​ത്ര കാ​ല​മെ​ന്നും ഇ​പ്പോ​ള്‍ അ​ള​വ​റ്റ സ​ന്തോ​ഷ​മാ​ണു​ള്ള​തെ​ന്നും ആ​മി​റും പ​റ​യു​ന്നു. 

Tags:    
News Summary - Muhammed Amir walked into life at the age of eight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.