???? ????????

അധ്യാപികയുടെ മരണം: ഒളിവിലായിരുന്ന യുവാവ്​ അറസ്​റ്റിൽ

കൊല്ലം: അധ്യാപികയുടെ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ഒളിവിലായിരുന്ന യുവാവിനെ പൊലീസ്​ പിടികൂടി. കൊട്ടിയം പുല്ലാങ്കുഴി ആമ്പാടിയിൽ കാവ്യാലാൽ (22) ആത്മഹത്യചെയ്‌ത കേസിൽ മയ്യനാട് കൂട്ടിക്കട തൃക്കാർത്തികയിൽ അബിൻ (24) ആണ്​ എറണാകുളത്തുനിന്ന്​ അറസ്​റ്റിലായത്​.  അബിൻ മുംബൈയിലുണ്ടെന്ന വിവരത്തെ തുടർന്ന് കൊല്ലത്ത് നിന്നുള്ള മൂന്നംഗ പൊലീസ് സംഘം ഒരാഴ്‌ച മുമ്പ് അവി​ടേക്ക്​ പോയിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി മുംബൈയിൽനിന്ന് ട്രെയിനിൽ അബിൻ  വെള്ളിയാഴ്‌ച രാത്രി മംഗലാപുര​െത്തത്തി. അവിടെനിന്ന് ബസിൽ എറണാകുള​െത്തത്തിയ​േപ്പാഴാണ്​ പരവൂർ സി.ഐ എസ്. ഷെരീഫി​​​െൻറ  നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

തഴുത്തലയിലെ സ്വകാര്യ സ്‌കൂൾ അധ്യാപിക ആയിരുന്ന കാവ്യയെ ആഗസ്​റ്റ്​ 24നാണ് പരവൂർ മാമൂട്ടിൽ പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവത്തിനുശേഷം കാവ്യയുടെ മാതാവാണ്​ അബിനെതിരെ തെളിവുകൾ സഹിതം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതിനൽകിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു കാവ്യയും അബിനും. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ഇയാൾ ഒടുവിൽ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. അബിനെ കാണാനും സംസാരിക്കാനും കാവ്യ പലപ്പോഴും ശ്രമിച്ചെങ്കിലും അബിൻ അവസരം നൽകിയില്ല. അബി​​​െൻറ മാതാവിനെ സമീപിച്ചപ്പോഴും കാവ്യയെ ആക്ഷേപിച്ച് ഒഴിഞ്ഞുമാറി. സ്ത്രീധനം തരാൻ പണമില്ലാത്തവൾ മകനെ വശീകരിക്കാൻ ശ്രമിക്കു​െന്നന്ന് പലരോടും പറയുകയുംചെയ്‌തു. ഇതേത്തുടർന്ന്​ തകർന്നാണ് കാവ്യ ട്രെയിന് മുമ്പിൽ ചാടിമരിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. കാവ്യയും അബിനും തമ്മിലുള്ള എസ്​.എം.എസുകൾ  ഉൾപ്പെടെ കാവ്യയുടെ മാതാവ്​ പൊലീസിന് കൈമാറിയിരുന്നു. 

അബിനും മാതാവിനുമെതിരെ പരവൂർ പൊലീസ് കേസെടുത്തതോടെ കുടുംബസമേതം ഇയാൾ ഒളിവിൽപോയി. ഒളിവിൽ കഴിയുന്നതിനിടെ അബിനും മാതാവും മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ല കോടതിയെ സമീപിച്ചു. മാതാവിന്​ മുൻകൂർ ജാമ്യംനൽകിയ കോടതി അബിന് ജാമ്യം നിഷേധിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ അബിനെ റിമാൻഡ്​ ചെ‌യ്‌തു. 
 

Full View
Tags:    
News Summary - ​Teacher's Death in Kollam : Accused in Police Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.