മുരുക​െൻറ മരണം: ഡോക്​ടർമാർക്കെതിരായ റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിച്ചു

​കൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ ഹൈകോടതിയിൽ പൊലീസി​​െൻറ വിശദീകരണം. അന്തിമ തീരുമാനത്തിന്​ വിദഗ്​ധാഭി​പ്രായം തേടിയിട്ടുണ്ട്​. അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ ബോർഡ്​ രൂപവത്​കരിക്കാൻ നടപടിയായിട്ടുണ്ടെന്നും​ സത്യവാങ്​മൂലത്തിൽ പറയുന്നു.

മുരുക​​െൻറ മരണത്തെത്തുടർന്ന് കൊട്ടിയം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്​ടർമാരായ ശ്രീകാന്ത്​ വലസപ്പള്ളി, പാട്രിക്​ പോൾ, കൊല്ലം മെഡിസിറ്റിയിലെ ഡോ. ബിലാൽ അഹമ്മദ് എന്നിവർ നൽകിയ ഹരജിയിലാണ്​ കൊട്ടിയം സി​.െഎ ജി. അജയനാഥ്​ സത്യവാങ്​മൂലം സമർപ്പിച്ചത്​. 

അപകടത്തെത്തുടർന്ന്​ തലക്ക്​ മാരക പരിക്കുള്ളതിനാൽ വിദഗ്​ധ ചികിത്സ ലഭ്യമാക്കണമെന്ന റഫറൻസ്​ കുറിപ്പുമായാണ്​ രോഗിയേയുംകൊണ്ട്​ ആംബുലൻസ്​ ഡ്രൈവറും മറ്റൊരാളും ആശുപത്രിയിലെത്തിയത്​. ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരിക്കുമെന്ന കാര്യം ഇവർ ഡോക്​ട​ർമാരെ അറിയിക്കുകയും ചെയ്​തു. എന്നാൽ കൂട്ടിരിപ്പുകാരനില്ല, വ​െൻറിലേറ്റർ ഒഴിവില്ല എന്നീ കാരണങ്ങൾ പറഞ്ഞ്​ ചികിത്സ നിഷേധിക്കുകയാണ് ചെയ്​തത്​. അടിയന്തര ശുശ്രൂഷ ലഭിക്കാതിരുന്നാൽ മരണത്തിനുവരെ കാരണമാകുമെന്നും വ്യക്​തമായി അറിയാമായിരുന്നിട്ടും ഡോക്​ടർമാർ ചികിത്സിക്കാൻ തയാറായില്ലെന്ന ഇവരു​െട മൊഴി പൊലീസ്​ രേഖപ്പെടുത്തിയിട്ടുണ്ട്​.

തലക്കും വലത്​ തോളെല്ലിനും ഏറ്റ ക്ഷതം മൂലമാണ്​ ​മുരുകൻ മരിക്കാനിടയായതെന്നാണ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലുള്ളത്​. രോഗിയെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും ഡോക്​​ടർമാർ നടത്തിയില്ല. അതിനാലാണ്​ മനഃപൂർവമല്ലാത്ത നരഹത്യ, സുരക്ഷ ഉറപ്പാക്കാ​തെ അപായത്തിലേക്ക്​ തള്ളിവിടൽ എന്നീ കുറ്റകൃത്യങ്ങൾ അവർക്കെതിരെ ചുമത്തിയതെന്ന്​ പൊലീസ്​ വിശദീകരിക്കുന്നു. കേസ്​ വീണ്ടു​ം 24ന്​ പരിഗണിക്കാൻ മാറ്റി. ഡോക്ടർമാരുടെ അറസ്​റ്റ്​ തടഞ്ഞ്​​ കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്​.

Tags:    
News Summary - ​Tamilnadu native murukan death: Police submitt report on highcourt-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.