ഹൈകോടതി

ഡോക്ടർമാരുടെ സമരം ഒ.പിയെ ബാധിക്കരുത്​; പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മ​മു​ണ്ടാ​വ​ണ​മെ​ന്നും ഹൈ​കോ​ട​തി

കൊ​ച്ചി: ഡോ​ക്ട​ർ​മാ​രു​ടെ ബ​ഹി​ഷ്ക​ര​ണ സ​മ​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഒ.​പി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി. സ​മ​ര​ത്തി​ന്റെ പേ​രി​ൽ രോ​ഗി​ക​ൾ​ക്ക്​ ആ​രോ​ഗ്യ സേ​വ​നം നി​ഷേ​ധി​ക്ക​പ്പെ​ട​രു​ത്. ഇ​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​റി​നു​ണ്ട്​. മാ​ത്ര​മ​ല്ല, സ​മ​ര​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ർ​ക്കാ​റി​നു​ണ്ട്. ഇ​തേ​സ​മ​യം, ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൗ​മ​ൻ സെ​ൻ, ജ​സ്റ്റി​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ജ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി അ​ഡ്വ. അ​ജീ​ഷ്​ ക​ള​ത്തി​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഒ.​പി​യി​ല​ട​ക്കം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മു​ട​ങ്ങി​യാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ രോ​ഗി​ക​ളു​ടെ ചി​കി​ൽ​സ ത​ട​സ്സ​പ്പെ​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​ന​മ​ട​ക്കം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി ഹ​ര​ജി വീ​ണ്ടും മാ​ർ​ച്ച്​ അ​ഞ്ചി​ന്​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags:    
News Summary - Doctors' strike should not affect OP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.