നാല് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കി

കൊല്ലം: റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന നാല് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം - എറണാകുളം മെമു സ്പെഷൽ ഇനി 66327/28 നമ്പറുകളിൽ സ്ഥിരമായി സർവിസ് നടത്തും. 06061/62 എറണാകുളം - വേളാങ്കണ്ണി സ്പെഷൽ 16363/64 നമ്പറുകളിൽ സ്ഥിരമാകും. തീർഥാടകരുടെയും സാധാരണ യാത്രക്കാരുടെയും ഏറെനാളത്തെ ആവശ്യമാണിത്.

തിരുവനന്തപുരം നോർത്ത് -മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (06163/064) ഇനി 16313/14 നമ്പറുകളിൽ സ്ഥിരമായി ഓടും. 08539/40 വിശാഖപട്ടണം - കൊല്ലം സ്പെഷ്യൽ 18501/502 നമ്പറുകളിൽ സ്ഥിരമാകും. ട്രെയിനുകൾക്ക് സ്ഥിരപദവി ആശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തോടും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോടും പലതവണ ചർച്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Four special trains made regular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.