കൊച്ചി: കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ പശ്ചാത്തലം മനസിലാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് ബെന്നി ബഹനാൻ. വ്യക്തിപരമായി ഷാജി വർഗീയത വളർത്തുന്ന ആളാണന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസോ യു.ഡി.എഫോ പുറത്തിറക്കിയ ലഘു ലേഖയല്ല അതെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
ഇൻറലിജൻസ് റിപ്പോർട്ട് മറികടന്ന് ഡിവൈ.എസ്.പി ഹരികുമാറിനെ നിയമിച്ചത് ഗവൺമെൻറാണ്. നരനായാട്ട് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ കക്ഷിയുടെ കയ്യാളാണ്. ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന സംരക്ഷണമാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഹരികുമാറിനെ പൊലീസിനിടയിൽ പ്രവർത്തിക്കുന്നതിനായി സി.പി.എം ചുമതലപ്പെടുത്തിയതാണ്. ഡിവൈ.എസ്.പിയെ രക്ഷിക്കുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുണ്ട്. ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള റിപ്പോർട്ടിൽ എന്ത് കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും ബെന്നി ബെഹനാൻ ചോദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.