Posted On
date_range Updated On
date_range പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സംസ്ഥാന സർക്കാർ. 1,500 രൂപയാണ് പുതിയതായി വർധിപ്പിക്കുക. ഇതോടെ പത്രപ്രവർത്തക പെൻഷൻ 13,000 രൂപയാകും. രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്.
പത്രപ്രവർത്തക പെൻഷൻ 11,000 രൂപയിൽ നിന്ന് 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ) 15,000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറവും സർക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.