പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം കഞ്ചിക്കോട്​ ഉപേക്ഷിച്ച കാർ

സുബൈർ വധം: കാർ വാടകക്ക് എടുത്തയാളടക്കം മൂന്നുപേർ പിടിയിൽ

പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിലായി. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. ബി​.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് സൂചനയുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. തിങ്കളാഴ്ച പിടിയിലായ മൂവരെയും പൊലീസ് ക്യാമ്പിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച കാർ അലിയാറിൽനിന്ന് വാടകക്ക് എടുത്തയാളാണ് പിടിയി​ലായ പാറ സ്വദേശി രമേശ്.

ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകരായ ജിനീഷ്​, സുദർശൻ, ശ്രീജിത്ത്​, ഷൈജു എന്നിവരെയാണ്​ കസബ പൊലീസ് നേരത്തെ​ കസ്റ്റഡിയിലെടുത്തത്​. സുദർശൻ, ശ്രീജിത്ത്​, ഷൈജു എന്നിവർ എസ്​.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്ത്​ വെച്ച്​ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്​. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ്​ ജാമ്യത്തിലിറങ്ങിയത്​.

പ്രതികൾ വെള്ളിയാഴ്​ച രാവിലെ ഒമ്പതിന്​ പാറ എന്ന സ്ഥലത്തുനിന്നാണ്​ കൊല നടത്താനായി കാറിൽ പുറപ്പെട്ടതെന്നാണ്​ വിവരം. ഉച്ചക്ക്​ ഒന്നേമുക്കാലിനാണ്​ കൊല നടന്നത്​. തുടർന്ന്​ വന്നവഴിക്ക്​ തന്നെ മടങ്ങിയ പ്രതികളിൽ നാലുപേരെ വഴിയിൽ ഇറക്കിയശേഷം രമേശ്​ കാർ കഞ്ചിക്കോടിനുസമീപം വ്യവസായ കേന്ദ്രത്തിൽ ഉപേക്ഷിച്ചെന്നാണ്​ സൂചന.

സുബൈറിന്‍റെ ശരീരത്തിൽ 50ലധികം വെട്ടുകളുണ്ടെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിലുണ്ട്​. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്ന്​ രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ട്.

Tags:    
News Summary - Zubair murder: Three arrested, including car rental

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.