ബി.ജെ.പിയുടെ തോൽവിക്ക് കാരണം വി. മുരളീധരനെന്ന് വിമർശിച്ച യുവമോർച്ച നേതാവിനെ പുറത്താക്കി

തൃശൂർ: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി യുവമോർച്ച തൃശൂർ ജില്ല ജനറൽ സെക്രട്ടറി പ്രസീദ് ദാസ്. വിമർശനം പിന്നീട് പിൻവലിച്ചുവെങ്കിലും പ്രസീദ് ദാസിനെ പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചു.

വി. മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമാണെന്നാണ് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തത്. കേരളത്തിൽ ബി.ജെ.പിയുടെ തോൽവിക്ക് കാരണം മുരളീധരനാണ്. രാജ്യസഭയിൽ രണ്ടാം തവണ സുരേഷ്​ ഗോപി എത്തുന്നതിന് മുരളീധരൻ തടസ്സംനിന്നുവെന്നും ഈ വഞ്ചനക്ക് കാലം മാപ്പ് നൽകില്ലെന്നും പ്രസീദ് ദാസ് കുറ്റപ്പെടുത്തി.


എന്നാൽ, അൽപസമയത്തിനകം പാർട്ടിയുടെ അച്ചടക്ക നടപടികളെ മാനിച്ച് പോസ്റ്റ് ഒഴിവാക്കുന്നതായി പ്രസീദ് ദാസ് ട്വീറ്റ് ചെയ്തു. എന്നാൽ, പ്രദീസ് ദാസിനെ യുവമോർച്ചയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്​ പുറത്താക്കിയതായി ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്‍റ്​ കെ.കെ. അനീഷ് കുമാർ അറിയിച്ചു.

Tags:    
News Summary - Yuva Morcha leader praseed das fired for criticizing V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.