Posted On
date_range Updated On
date_range ബി.ജെ.പി വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമം; ന്യൂനപക്ഷ മോർച്ച നേതാവും യൂട്യൂബറുമായ സുബൈർ ബാപ്പു അറസ്റ്റിൽ
മലപ്പുറം: ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവും യൂട്യൂബറുമായ സുബൈർ ബാപ്പു അറസ്റ്റിൽ. വണ്ടൂർ പൊലീസാണ് മലപ്പുറം കൂരാട് സ്വദേശിയായ സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ അറസ്റ്റ് ചെയ്തത്.
ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തിയ സുബൈർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന്, ഇക്കാര്യം പറഞ്ഞ് നിരന്തരം ഫോണിൽ ശല്യം ചെയ്തതായും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവായ സുബൈർ ബാപ്പുവിനെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് പരാതിക്കാരി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.