കോഴിക്കോട്: മലയാളം വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ സാന്നിധ്യ ത്തിൽ മീഡിയവൺ ആദ്യ മൂന്നിൽ. വിഡൂലി, സോഷ്യൽബ്ലേഡ് തുടങ്ങിയ സോഷ്യൽ മീ ഡിയ സ്റ്റാറ്റിസ്റ്റിക്സ്, അനലറ്റിക്സ് വെബ്സൈറ്റുകളുടെ കണക ്കുകൾ പ്രകാരമാണ് യൂട്യൂബിൽ മീഡിയവൺ മൂന്നാം സ്ഥാനത്തെത്തിയത്.
നോ യ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഡൂലി മീഡിയ ടെക്ക് 2019 ജനുവരി മുതൽ ആഗസ്റ്റുവരെയുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം വാർത്താ ചാനലുകളുടെ യൂട്യൂബ് പ്രേക്ഷകരിൽ മീഡിയവണ്ണിനു മുന്നിൽ മനോരമ ന്യൂസും ഏഷ്യാനെറ്റും മാത്രമാണുള്ളത്. ഈ കാലയളവിൽ മീഡിയവൺ യൂട്യൂബ് ചാനലിന് (www.youtube.com/MediaOneTVLive) 4,84,500 പുതിയ സബ്സ്ക്രൈബർമാരെയും 21.70 കോടി വ്യൂസും ലഭിച്ചു.
ഇന്ത്യക്കു പുറമെ അഞ്ചു ഭൂഖണ്ഡങ്ങളിലായി യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എസ്, യു.കെ, സിംഗപ്പൂർ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, ദക്ഷിണാഫ്രിക്ക തുടങ്ങി അറുപതോളം രാജ്യങ്ങളിലും മീഡിയവണ്ണിന് യൂട്യൂബ് പ്രേക്ഷകരുണ്ട്. യു.എസ്സിലെ നോർത്ത് കരോലൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽബ്ലേഡിെൻറ കണക്കുകളിലും മീഡിയവൺ മലയാളം വാർത്താചാനലുകളുടെ യൂട്യൂബ് പ്രകടനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്.
സബ്സ്ക്രൈബർമാരുടെ എണ്ണത്തിലും പ്രേക്ഷകരുടെ എണ്ണത്തിലും മീഡിയവൺ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി സോഷ്യൽബ്ലേഡ് വിലയിരുത്തുന്നു. യൂട്യൂബ് വാർത്താ ചാനലുകളുടെ ആഗോള റാങ്കിൽ 198ാം സ്ഥാനത്താണ് മീഡിയവൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.