കൊല്ലം: വാഹന പരിശോധനക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടികൂടിയ രജിസ്ട്രേഷന് നമ്പറില്ലാത്ത ബൈക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കടത്തിക്കൊണ്ടു പോയ രണ്ട് യുവാക്കള്‍ പിടിയില്‍.
കല്ലുവാതുക്കല്‍ മേവനക്കോണം അതുല്‍ ഭവനം വീട്ടില്‍ അതുല്‍ (19), മേവനക്കോണം തുളസി ഭവനത്തില്‍ മഹേഷ് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പാരിപ്പളളി പൊലീസ് സ്റ്റേഷന് പരിധിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ യുവാക്കളുടെ ബൈക്ക് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് താക്കോലും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വാങ്ങവെക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, മറ്റ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് കള്ളതാക്കോലുപയോഗിച്ച് യുവാക്കള്‍ ബൈക്കുമായി രക്ഷപ്പെട്ടത്. കല്ലുവാതുക്കല്‍ മേവനക്കോണം സ്വദേശിയായ അമ്പിളിയുടെ പള്‍സര്‍ ബൈക്കാണ് യുവാക്കള്‍ കടത്തിക്കൊണ്ടുപോയത്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബര്‍, എസ്.ഐമാരായ അനൂപ് സി. നായര്‍, ജയിംസ്, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.