ശബരിമല: നടൻ ദിലീപ് തിങ്കളാഴ്ച പുലര്‍ച്ചെ ശബരിമലയിൽ ദർശനം നടത്തി. ഇരുമുടികെട്ടില്ലാതെ എത്തിയതിനാൽ പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് സന്നിധാനത്ത് എത്തിയത്. ദർശനത്തിന് ശേഷം പി.ആര്.ഒ ഓഫിസിലും പിന്നീട് കണ്ഠഠരര് മഹേഷ് തന്ത്രിയെയും കണ്ടു. ഉച്ചക്ക് കളഭാഭിഷേകവും കണ്ട് തൊഴുതാണ് മലയിറങ്ങിയത്. പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവർത്തകരോട്, മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞ ദിലീപ്, തനിക്കും നീതി വേണമെന്നും പറഞ്ഞ് നിർത്തി.
കൊച്ചി: നടി ആക്രമണ കേസിൽ വിധി പറഞ്ഞ വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ ഹൈകോടതിയിൽ. ജഡ്ജിയെ വ്യക്തിഹത്യ ചെയ്യുന്നതിലടക്കം ഇടപെടൽ വേണമെന്നാണ് അസോസിയേഷൻ പ്രസിഡന്റ് ടി. മധുസൂദനൻ ചീഫ് ജസ്റ്റിസിന് നൽകിയ നിവേദനത്തിലെ ആവശ്യം.
ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയും ഖ്യാതിയെ കോട്ടം തട്ടിക്കുന്നതുമാണ്. ജഡ്ജിയേയും നീതിന്യായ സംവിധാനത്തേയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കാൻ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്കടക്കം നിർദേശം നൽകണം. ജഡ്ജിയുടെ ഫോട്ടോയടക്കം ഉപയോഗിച്ചാണ് അപകീർത്തികരമായ പ്രചാരണം. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് ഉത്തരവിടാനാകു. വിമർശനങ്ങൾക്ക് മറുപടി നൽകാൻ ജഡ്ജിമാർക്ക് വേറെ വേദിയില്ല. ജഡ്ജിയെ വിമർശിക്കുന്ന പ്രവണത വർധിക്കുകയാണ്. ചില അഭിഭാഷകരും ഇതിനൊപ്പം ചേരുന്നു.
കോടതി ഉത്തരവിന്റെ പേരിൽ ഇറങ്ങിയ ഊമക്കത്തിൽ ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചതും സാമൂഹികമാധ്യമത്തിൽ വന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി പാർവതി തിരുവോത്ത് തുടങ്ങിയവരുടെ പരമാർശങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.