Posted On
date_range Updated On
date_range കണ്ണൂരിൽ ക്വാറൻറീനിൽ കഴിയുകയായിരുന്ന യുവാവ് പുറത്തിറങ്ങി
കണ്ണൂർ: പള്ളിക്കുന്നിൽ ക്വാറൻറീനിൽ കഴിയുകയായിരുന്ന യുവാവ് മതിലിൽ പതിപ്പിച്ച നോട്ടീസ് കീറി തെരുവിലിറങ്ങി. യുവാവ് നിരീക്ഷണത്തിൽ കഴിയാതെ നിരത്തിലിറങ്ങിയ വിവരം നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം യുവാവിനെ ൈകയ്യോടെ പിടികൂടി തിരിച്ച് ക്വാറൻറീനിൽ എത്തിക്കുകയും കേസെടുക്കുകയും ചെയ്തു.
പള്ളിക്കുന്ന് അംബിക റോഡിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്നെത്തിയ യുവാവാണ് നിയമത്തെ വെല്ലുവിളിച്ച് പൊലീസ് ഒട്ടിച്ച നോട്ടീസ് അടക്കം കീറിയെറിഞ്ഞ് തെരുവിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.