പെരിന്തല്‍മണ്ണ: നഗരത്തിലെ ഉൗട്ടി റോഡിൽ നിന്ന് തീകൊളുത്തിയ നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ഗുരുതര പൊള്ളലേറ്റ എടക്കര തച്ചുപറമ്പന്‍ ഫവാസിനെ (30) കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യശ്രമമാണെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ആശുപത്രിക്ക് എതിര്‍വശത്ത് പണി നടക്കുന്ന കടവരാന്തയില്‍ നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് പറയുന്നു. റോഡ് മുറിച്ചുകടന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്കെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി അടിയന്തര ചികിത്സ നല്‍കി. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.