പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ വിവസ്ത്രനാക്കി മർദിച്ചുവെന്ന് പരാതി. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് ആരോപിച്ചായിരുന്നു മർദനം.
ഒരു മണിക്കൂറോളം സമയം പോസ്റ്റിൽ കെട്ടിയിട്ട് പിക്കപ്പ് വാനിലെത്തിയവർ ഷിബുവിനെ മർദിച്ചുവെന്നാണ് ആരോപണം. മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.
അതേസമയം, മദ്യപിച്ചെത്തിയ ഷിബു തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമകൾ ആരോപിക്കുന്നത്. പ്രകോപനമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നും. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നുവെന്നും ഇവർ ആരോപിക്കുന്നു. തുടർന്ന് വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.