ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ

പഴയങ്ങാടി (കണ്ണൂർ): ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിപ്പോയ കുട്ടിക്ക് യുവാക്കളുടെ സമയോചിത ഇടപെടലിലൂടെ ആശ്വാസം. ചെറുകുന്ന് പള്ളിക്കര മദ്റസക്ക് സമീപം എട്ട് വയസ്സുകാരി ച്യൂയിങ്ഗം വായിലിട്ട് സൈക്കിളിൽ സഞ്ചരിക്കവെ, അബദ്ധത്തിൽ വിഴുങ്ങി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

വെപ്രാളത്തിലായ കുട്ടി സമീപത്ത് റോഡിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പള്ളിക്കരയിലെ കെ.വി. ഇസ്മായിൽ, ജാഫർ, നിയാസ് എന്നിവരോട് സഹായം തേടി.

കുട്ടിയെ കമഴ്ത്തി പുറത്തുതട്ടി ശ്രമം നടത്തിയതോടെ, ച്യൂയിങ്ഗം പുറത്തെത്തി. തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ്ഗം പുറത്തെത്തിയ ആശ്വാസത്തിലാണ് കുട്ടിയും കുടുംബവും. അവസരോചിതമായി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തിയ വിഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

Tags:    
News Summary - Youth rescues child with chewing gum stuck in throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.