ബന്ധുനിയമന പരാതി: അന്വേഷിക്കാത്തത്​​ എന്തുകൊണ്ടെന്ന്​​ മുഖ്യമന്ത്രി വ്യക്​തമാക്കണം -യൂത്ത്​ ലീഗ്​

കോഴിക്കോട്: മന്ത്രി കെ.ടി. ജലീ​ൽ ബന്ധു കെ.ടി. അദീബിനെ ചട്ടങ്ങൾ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തി ല്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കാത്തതി​​​െൻറ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.​െക. ഫിറോസ്​ ആവശ്യപ്പെട്ടു. നവംബര്‍ മൂന്നിന് ന ല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവംബര്‍ 28ന് സര്‍ക്കാറിന് കൈമാറിയിട്ടും ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തത്​ എന്തുകൊണ്ടെന്ന്​ വിജിലൻസ്​ ചുമതലയുള്ള മുഖ്യമന്ത്രി പറയണം.

ഇക്കാര്യത്തിൽ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി ലഭിച്ചില്ല. അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമുള്ളതിനാലാണ്​ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന്​ ഫിറോസ്​ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ബന്ധു നിയമനത്തിൽ ജലീല്‍ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ബ്ലാക്​മെയിൽ ചെയ്​തതായി സംശയിക്കുന്നു. മറ്റു വകുപ്പുകളിലെ നിയമനങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടിയതായാണ്​ വിവരം. തോമസ് ചാണ്ടിയുടെ രാജിക്കായി മന്ത്രിസഭ യോഗംപോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്തു നിലപാടാണ് ഉള്ളതെന്ന് കാനം രാജേന്ദ്രനും തുറന്നുപറയണം -അദ്ദേഹം കൂട്ടി​േച്ചർത്തു.

Tags:    
News Summary - Youth League General Secretary PK Firoze seek enquiry on nepotism- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.