എരുമയുടെ പരാക്രമം; 16കാരന്റെ തോളിൽ കമ്പി തുളച്ചുകയറി

കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ 16കാരന് എരുമയുടെ പരാക്രമത്തിൽ ഗുരുതര പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ. ഷാമിലിനാണ് പരിക്കേറ്റത്. രക്ഷപ്പെടാൻ ഓടുന്നതിനിടെ ഗേറ്റിന്റെ കമ്പി തോളിൽ തുളച്ചുകയറി രക്തംവാർന്നു.

ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. വട്ടപ്പാട്ട് മത്സരത്തിൽ പ​ങ്കെടുത്ത് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെയാണ് ഷാമിലിനെ എരുമ കുത്താനായി പിറകെ ഓടിയത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കണ്ണൂർ എം.എ റോഡിലെ താമസസ്ഥലത്തെ ലോഡ്ജിന്റെ ഗേറ്റിന്റെ കമ്പി തോളിൽ തുളച്ചുകയറുകയായിരുന്നു.

രക്തംവാർന്ന ഷാമിലിനെ കൂടെയുള്ളവർ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ കൈയിലെ തോളെല്ലിലെ ഞരമ്പിന് ക്ഷതമേറ്റിട്ടുണ്ട്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.

Tags:    
News Summary - Youth injured in Buffalo attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.