representational image

കോട്ടക്കലിൽ കൗമാരക്കാർ കഞ്ചാവുമായി പിടിയിൽ

കോ​ട്ട​ക്ക​ൽ: ഒ​രി​ട​വേ​ള​ക്ക് ശേ​ഷം ക​ഞ്ചാ​വ് മാ​ഫി​യ​ക​ളെ പി​ടി​കൂ​ടാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ പൊ​ലീ​സി​​െൻറ​യും  നാ​ട്ടു​കാ​രു​ടേ​യും പി​ടി​യി​ലാ​യ​ത് കൗ​മാ​ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ. വ​ലി​യ​പ​റ​മ്പ് കാ​ലൊ​ടി മു​ഹ​മ്മ​ദൂ​ൻ അ​ൻ​ജൂം (19), പ​റ​മ്പി​ല​ങ്ങാ​ടി​യി​ലെ ചാ​ലാ​ട്ടി​ൽ സ​ജ​യ് (19), മേ​മ്പ​ടി​ക്കാ​ട്ടി​ൽ റി​യാ​സ് (21), നാ​യാ​ടി​പ്പാ​റ കെ.​കെ. ക്വാ​ർ​ട്ടേ​ഴ്സി​ലെ സു​ധീ​ഷ് (20), പാ​ല​ക്കാ​ട് വ​ലി​യ​പു​ര​ക്ക​ൽ അ​ജി​ത് (20) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ചെ​റി​യ പാ​ക്ക​റ്റി​ലു​ള്ള ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്തു. 

കോ​ട്ട​ക്ക​ൽ രാ​ജാ​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന സി.​ഐ കെ.​ഒ. പ്ര​ദീ​പി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്, ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഘം ചേ​ർ​ന്ന് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 

സ്കൂ​ൾ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഞ്ചാ​വ് മാ​ഫി​യ​ക്കെ​തി​രെ നേ​ര​ത്തെ നാ​ട്ടു​കൂ​ട്ടം എ​ന്ന പേ​രി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. എ​സ്.​ഐ സു​ഗീ​ത് കു​മാ​ർ, എ.​എ​സ്.​ഐ ര​ജീ​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ സെ​ബാ​സ്​​റ്റ്യ​ൻ, അ​നി​ൽ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - youth held with ganjaa -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.