Posted On
date_range Updated On
date_range കടലിൽ വല വീശുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുമ്പള: കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലിൽ വല വീശുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പെറുവാട് ഫിഷറീസ് കോളനിയിലെ അബ്ദുല്ലയുടെ മകൻ അർഷാദി (19)ന്റെ മൃതദേഹമാണ് മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കോയിപ്പാടി കടപ്പുറത്ത് കരയിൽ നിന്നും അല്പം മാറി വലവീശുന്നതിനിടെ അർഷാദ് അപകടത്തിൽപെട്ടത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും കുമ്പള തീരദേശ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഫാത്തിമ. സഹോദരി: അർഷാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.