മൂന്നാര്‍: അര്‍ധരാത്രി 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ കാറിലെ യുവാവ് മരണത്തെ മുന്നില്‍കണ്ട് കഴിഞ്ഞത് 13 മണിക്കൂര്‍. മൂന്നാറില്‍ അപകടത്തില്‍പെട്ട തൊടുപുഴ മടക്കത്താനം കാഞ്ഞിരത്തിങ്കല്‍ നീലകണ്ഠന്‍െറ മകന്‍ ഗിരീഷിനാണ് (33) കോടമഞ്ഞും വന്യമൃഗങ്ങളുടെ ഭീഷണിയും സഹിച്ച് ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ പൊലീസത്തെി ഗിരീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്നാറില്‍നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി ചിന്നക്കനാലിലേക്ക് പോകുകയായിരുന്ന ഗിരീഷിന്‍െറ കാര്‍ ഞായറാഴ്ച രാത്രി പത്തരയോടെ ലോക്കാട് ഗ്യാപ്പിനു സമീപം നിയന്ത്രണംവിട്ട് 300 അടി താഴ്ചയിലേക്ക് പതിച്ചു. ഗിരീഷാണ് കാര്‍ ഓടിച്ചത്. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. കോടമഞ്ഞും കൂരിരിട്ടുമായതിനാല്‍ അപകടം ആരുമറിഞ്ഞില്ല. പൂര്‍ണമായി തകര്‍ന്ന കാറിനടിയില്‍ നിലവിളിക്കാന്‍പോലുമാകാതെ ഏതാനും മണിക്കൂര്‍ കിടന്നശേഷമാണ് ഗിരീഷിനു പുറത്തിറങ്ങാനായത്. അല്‍പദൂരം നിരങ്ങിനീങ്ങിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു.
പകല്‍പോലും ആനയടക്കം വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മേഖലയാണിത്. തിങ്കളാഴ്ച രാവിലെ 11ഓടെ വിറക് പെറുക്കാനത്തെിയ കുട്ടികളാണ് സമീപത്തെ കൊക്കയില്‍ വീണുകിടക്കുന്ന കാര്‍ കണ്ടത്. അല്‍പം മാറി കാലൊടിഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുന്ന ഗിരീഷിനെയും കണ്ടത്തെി. കുട്ടികള്‍ ഉടന്‍ സമീപത്തെ എസ്റ്റേറ്റ് ഉടമകളെ വിവരം അറിയിച്ചു. വൈകാതെ പൊലീസും സ്ഥലത്തത്തെി. ഉച്ചക്ക് 12ഓടെ പൊലീസ് ഗിരീഷിനെ ചുമന്ന് റോഡിലത്തെിച്ചു. കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗിരീഷിനെ കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ മൂന്നാറില്‍ അംബുലന്‍സ് കിട്ടാതിരുന്നതിനാല്‍ വീണ്ടും ഒരു മണിക്കൂര്‍ വൈകി. പിന്നീട് കുഞ്ചിത്തണ്ണിയില്‍നിന്നാണ് ആംബുന്‍സ് എത്തിച്ചത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന റോഡില്‍ നേരത്തേയും അപകടങ്ങളുണ്ടായിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് തമിഴ്നാട് സര്‍ക്കാറിന്‍െറ ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.