Posted On
date_range Updated On
date_range ആലുവയിൽ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു
ആലുവ: ആലുവ-മൂന്നാർ റോഡിൽ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു. ചെറായി പള്ളിപ്പുറം തച്ചപ്പള്ളിവീട്ടിൽ പ്രകാശന്‍റെ മകൻ അനിരുദ്ധ് (19) ആണ് മരിച്ചത്. പാസ്പോർട്ട് സേവാകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്.
പാസ്പോർട്ട് സേവാകേന്ദ്രത്തിന് സമീപം ബസിറങ്ങിയ അനിരുദ്ധിന് നേരെ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ആലുവയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.