മുക്കം: പൊലീസിനെ കണ്ട് ഭയന്നോടിയ നാലംഗ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. കൊടിയത്തൂർ വളപ്പിൽ ഫസലുറഹ്മാനാണ് (26) മുക്കം അഗസ്ത്യൻമുഴി കടവിൽ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അഗസ്ത്യൻമുഴി പുഴക്കടവിൽ മണൽവാരുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ പൊലീസ് വാഹനത്തിെൻറ ലൈറ്റ് കണ്ടപ്പോൾ നാലുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഫസലുറഹ്മാൻ പുഴയിൽ ചാടി നീന്തിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിപ്പോെയന്നാണ് പൊലീസ് പറയുന്നത്. അഗസ്ത്യൻമുഴി പുഴയിൽ അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ ശനിയാഴ്ച വൈകീട്ട് 5.30ഒാടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: ഇത്താൽട്ടി. മാതാവ്: കദീജ. സേഹാദരങ്ങൾ: ഫൈജാസ്, ഫസീല. ഖബറടക്കം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.