യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക്യാ​മ്പി​ന് തു​ട​ക്കം​കു​റി​ച്ച് ര​മ്യ ഹ​രി​ദാ​സ് എം.​പി​യും ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​യും ചേ​ർ​ന്ന് ദീ​പ​ശി​ഖ തെ​ളി​യി​ക്കു​ന്നു

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കം

പാലക്കാട്‌: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് യുവ ചിന്തൻശിവിറിന് തുടക്കമായി. രക്തസാക്ഷി അനുസ്മരണത്തോടെയാണ് തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പതാക ഉയർത്തി. രമ്യ ഹരിദാസ് എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും ചേർന്ന് ദീപശിഖ കൊളുത്തിയതോടെ ക്യാമ്പിന് ആരംഭമായി. തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു. അതിനുശേഷം പ്രതിനിധികൾ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.

ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ക്രോഡീകരിച്ച് ശനിയാഴ്ച വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയം, സംഘടന, പരിസ്ഥിതി, ഭാവി, സേവനവും യൂത്ത് ഇനിഷ‍്യേറ്റിവും, ഔട്ട്‌റീച്ച് തുടങ്ങിയ വിഷയങ്ങളിലാണ് പ്രമേയം അവതരിപ്പിക്കുക.

ക്യാമ്പിൽ കുര്യാക്കോസ്, പി.സി. വിഷ്ണുനാഥ്, എം. വിൻസെന്റ്, റോജി എം. ജോൺ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ശ്രാവൺ റാവു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന -ജില്ല ഭാരവാഹികളെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അഹല്യ കാമ്പസിൽ നടക്കുന്ന സംസ്ഥാന ക്യാമ്പ് ഞായറാഴ്ച അവസാനിക്കും. 

Tags:    
News Summary - Youth Congress state camp begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.