തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നയമാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് അമരീന്ദർ സിങ് രാജ ബ്രാർ. ഏകാധിപത്യ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വർഗീയതക്കെതിരെ നാടുണർത്താൻ, ഭരണത്തകർച്ചക്കെതിരെ മനസ്സുണർത്താൻ’ എന്ന പ്രമേയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നടത്തിയ കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയും ആർ. ബാലകൃഷ്ണ പിള്ളയുമാണ് പിണറായിയുടെ ഇരട്ടച്ചങ്കുകളെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പരിഹസിച്ചു.
ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എം.എൽ.എമാരായ കെ.സി. േജാസഫ്, കെ.എസ്. ശബരീനാഥൻ, ഹൈബി ഇൗഡൻ, എം. വിൻസെൻറ്, അൻവർ സാദത്ത്, എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി എം.പി. ആദം മുൽസി, കെ. സുധാകരൻ, ലതിക സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.