Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുൻപ് ബീഫ് ഫെസ്റ്റിവെൽ നടത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് ബീഫ് ഫെസ്റ്റിവെല്‍ നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോ ഉദ്ഘാടനത്തിനായി മോദി എത്തുന്നതിന് മുൻപ് നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ബീഫ് പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍തന്നെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാവിലെ 10.15ന് ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍എ.സ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ, ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.