അ​ബി​ൻ വ​ർ​ക്കി

യൂത്ത് കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപനം: ചൊവ്വാഴ്ച അ​ബി​ൻ വ​ർ​ക്കി മാധ്യമങ്ങളെ കാണും

കോഴിക്കോട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ രാ​ജി​ക്ക്​ പി​ന്നാ​ലെ അനിശ്ചിതത്തിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ അഡ്വ. ഒ.ജെ. ജനീഷ് നിയമിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സംസ്ഥാന ഉപാധ്യക്ഷനായ അ​ബി​ൻ വ​ർ​ക്കി. ​ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മാധ്യമങ്ങളെ കാണുമെന്നാണ് അ​ബി​ൻ വ​ർ​ക്കി എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്.

യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമാണ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ് അവസാനം ഒ.ജെ. ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതോടൊപ്പം, കെ.എം. അഭിജിത്ത്, അബിൻ വർക്കി എന്നിവരെ സംഘടനയുടെ ദേശീയ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു.

എന്നാൽ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രാഹുൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ അബിനെ ദേശീയ സെക്രട്ടറിയാക്കി ഒതുക്കിയെന്ന വികാരം സംഘടനയിൽ ശക്തമാണ്. ഇതാകാം വാർത്താസമ്മേളനം വിളിച്ച് പ്രതികരിക്കാനുള്ള അബിന്‍റെ തീരുമാനത്തിന് പിന്നിൽ.

ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി​ക്ക്​ പി​ന്നാ​ലെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്​ പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വമാണ് നിലനിന്നത്. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം നീണ്ടുപോയി. അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാധ്യക്ഷരായ അ​ബി​ൻ വ​ർ​ക്കി, അഡ്വ. ഒ.ജെ. ജനീഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകൾ കേട്ടിരുന്നു.

സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാ​മ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് നേ​ടി​യ അ​ബി​ൻ വ​ർ​ക്കി​യെ പ്ര​സി​ഡ​ന്റാ​ക്ക​ണ​മെ​ന്നാ​യിരുന്നു​ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ താ​ൽ​​പ​ര്യം. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ പി​ന്തു​ണ​യും അ​ബി​നു​ണ്ടായിരുന്നു. എ​ന്നാ​ൽ, ദേ​ശീ​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ട കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​എം. അ​ഭി​ജി​ത്തി​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​നാ​ണ്​ എ ​​ഗ്രൂ​പ്പ് താ​ൽ​​പ​ര്യപ്പെട്ടത്. ഒ​പ്പം അ​ബി​നെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്ക​ണ​മെ​ന്ന സ​മ​വാ​യ ഫോ​ർ​മു​ല​യും എ ​ഗ്രൂ​പ്പ്​ മു​ന്നോ​ട്ടു​വെ​ച്ചു. ഇ​തി​നെ​ല്ലാം പു​റ​മേ ഒ.ജെ. ജനീഷിന്‍റെയും ബി​നു ചു​ള്ളി​യി​ലി​ന്‍റെയും ജെ.​എ​സ്. അ​ഖി​ലിന്‍റെയും പേ​രുകൾ ഉ​യ​ർ​ന്നു​ കേ​ട്ടിരു​ന്നു.

അ​ധ്യ​ക്ഷ സ്ഥാ​​ന​ത്തേ​ക്ക്​ പ​ല പേ​രു​ക​ൾ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ​ഗ്രൂ​പ്പ്​ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന്​ സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​കാ​ത്ത​തും സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ ക​ടു​ത്ത ഭി​ന്ന​ത​യു​മാ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണമായത്. അ​ബി​ൻ വ​ർ​ക്കി മി​ക​ച്ച നേ​താ​വെ​ന്ന്​ പേ​രെ​ടു​ത്തെ​ങ്കി​ലും പാ​ർ​ട്ടി ത​ല​പ്പ​ത്തെ സാ​മു​ദാ​യി​ക സ​ന്തു​ല​ന​മാ​ണ്​ ത​ടസ്സം. നി​ല​വി​ൽ കെ.​പി.​സി.​സി, കെ.​എ​സ്.​യു പ്ര​സി​ഡ​ന്‍റ്​ പ​ദ​വി​യി​ൽ ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​യ​തി​നാ​ൽ അ​ബി​ൻ വ​ർ​ക്കി​ക്ക്​ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​യിരുന്നു പൊതു വി​ല​യി​രു​ത്ത​ൽ.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നാ​യ​തി​നാ​ൽ അ​വി​ടെ നി​ന്നു​ള്ള കെ.​എം. അ​ഭി​ജി​ത്തി​നെ പ​രി​ഗ​ണി​ക്കണമെന്നും ആവശ്യം ഉയർന്നു. കെ.​എ​സ്.​യു പ്ര​സി​ഡ​ന്‍റ്​ പ​ദ​വി ഒ​ഴി​ഞ്ഞി​ട്ടും യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ അ​ർ​ഹ​മാ​യ പ​ദ​വി ല​ഭി​ക്കാ​തിരുന്ന നേ​താ​വ്​ കൂ​ടി​യാ​ണ്​ അ​ഭി​ജി​ത്ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള നേ​താ​ക്ക​ളി​ലേ​ക്ക്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ പ​ദ​വി വ​രി​ക​യാ​ണെ​ങ്കി​ൽ ബി​നു ചു​ള്ളി​യി​ൽ, ഒ.​ജെ. ജ​നീ​ഷ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ​ക്കാ​ണ്​ സാ​ധ്യ​തയുണ്ടായിരുന്നത്. ബി​നു ചു​ള്ളി​യി​ൽ, ഒ.​ജെ. ജ​നീ​ഷ്​ എ​ന്നി​വ​​ർ​ക്ക് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യു​ള്ള അ​ടു​പ്പ​വും അ​നു​കൂ​ല ഘ​ട​ക​മാ​യി.

ആ​ഴ്​​ചകൾ പി​ന്നി​ട്ടി​ട്ടും പു​തി​യ പ്ര​സി​ഡ​ന്‍റി​നെ നി​യോ​ഗി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നും സം​ഘ​ട​ന നാ​ഥ​നി​ല്ലാ ​ക​ള​രി​യാ​യെ​ന്നും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​​പെ​ടാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന വി​മ​ർ​ശ​ന​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്​​ത​മാ​യിരുന്നു. സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ നി​ര​വ​ധി ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന നേ​തൃ​ശൂ​ന്യ​ത നേ​രി​ടു​ന്ന​തി​ലെ അ​മ​ർ​ഷ​വും അ​ണി​ക​ളിൽ ഉയർന്നു. തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ര്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​എ​സ്. സു​ജി​ത്തി​ന്‍റെ കസ്റ്റഡി മർദനം, ശബരിമല അടക്കം വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിർജീവമാണെന്ന് ആക്ഷേപവും ഉയർന്നിരുന്നു.

യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​ന സം​വി​ധാ​ന​ പ്ര​കാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും സെ​ക്ര​ട്ട​റി​മാ​രു​മു​ണ്ടെ​ങ്കി​ലും പ്ര​സി​ഡ​ന്‍റി​നാ​ണ്​ അ​ധി​കാ​ര​ങ്ങ​ളെ​ല്ലാം. ഇ​താ​ണ്​ ആ​ഴ്ച​കളാ​യി ഒ​ഴി​ഞ്ഞു​ കി​ട​ന്നിരുന്ന​ത്. അതിനിടെ ‘ഒ​ന്നു​കി​ൽ പി​രി​ച്ചു​വി​ടു​ക, അ​ല്ലെ​ങ്കി​ൽ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​ക’ എ​ന്ന്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ജ​ഷീ​ർ പ​ള്ളി​വ​യ​ൽ ഫേ​സ്​​ബു​ക്കി​ൽ കു​റി​പ്പിടുകയും ചെയ്തു.

Tags:    
News Summary - Youth Congress President Announcement: Abin Varkey to meet media on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.