Posted On
date_range Updated On
date_range വി.വി. രാജേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി
തിരുവനന്തപുരം: ബി.ജെ.പി ജില്ല പ്രസിഡൻറും വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ വി.വി. രാജേഷിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ പരാതി നൽകി. രാജേഷിന് നെടുമങ്ങാട് 167ാം നമ്പർ ബൂത്തിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നിലനിൽക്കെ ബോധപൂർവം മറച്ചുെവച്ച് വട്ടിയൂർക്കാവിൽ വോട്ട് ചേർത്തു. വട്ടിയൂർക്കാവിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് രാജേഷ് നാമനിർദേശപത്രിക നൽകിയിട്ടുള്ളത്. ഇതിനാൽപത്രിക പുനഃപരിശോധിച്ച് അയോഗ്യത കൽപിക്കണമെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.