കെ.സി. ജോസഫ് മത്സരിക്കുന്നതിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് പരാതി

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ.സി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി. കെ.സി. ജോസഫ് യുവാക്കൾക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് പരാതി നൽകി.

തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള നിർണായക സ്ക്രീനിങ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരാനിരിക്കെയാണ് കെ.സി ജോസഫിനെതിരെ പരാതി നൽകിയത്. കെ.സി. ജോസഫ് മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.

സിറ്റിങ് സീറ്റായ ഇരിക്കൂറിൽ നിന്ന് മാറാനും ചങ്ങനാശേരി മണ്ഡലത്തിൽ മത്സരിക്കാനും കെ.സി. ജോസഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെ.സി മത്സരിക്കണമോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. 

1982ൽ ​കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്നും​ കു​ടി​യേ​റ്റ മ​ന​സ് കീ​ഴ​ട​ക്കി ഇ​രി​ക്കൂ​റി​ൽ അ​ങ്കം പ​യ​റ്റാ​നി​റ​ങ്ങി​യ കെ.​സി. ജോ​സ​ഫി​ന് നാ​ളി​തു​വ​രെ തി​രി​ഞ്ഞു​ നോ​ക്കേ​ണ്ടി വ​ന്നി​ട്ടില്ല. 39 വ​ർ​ഷ​മാ​യി കെ.​സി. ജോ​സ​ഫാ​ണ് നിയമസഭയിൽ പ്ര​തി​നി​ധീകരിക്കുന്നത്. കെ.സി പ​ല​ ത​വ​ണ എം.​എ​ൽ.​എ​യും മ​ന്ത്രി​യുമാ​യി. 

Tags:    
News Summary - Youth Congress complaint against K.C. Joseph contesting in assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.