മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: കളമശേരിയിലും കാക്കനാട്ടും ആലുവയിലും മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്ക് കരിങ്കൊടിയുമായി പ്രവർത്തകർ ചാടി വീണതോടെ വാഹന വ്യൂഹം നിർത്തേണ്ടി വന്നു.

സർക്കാർ പ്രസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ ഇൻഫോപാർക്കിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആലുവ കമ്പനിപ്പടിയിൽ വെച്ചും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

ഇതിനു പിന്നാലെ ഗവ. പ്രസ്സിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് പരിപാടിയിൽ നിന്ന് മടങ്ങുന്നതിനിടെ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പെട്ടെന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എറണാകുളം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തിയത്.

Tags:    
News Summary - Youth Congress black flag protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.