മുഖ്യമന്ത്രിക്ക്​ നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; ഏഴു പേർ അറസ്റ്റിൽ

കാക്കനാട്: നവകേരള സദസ്സിനായി എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ തൃക്കാക്കര നിയോജക മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജർജസ് ജേക്കബ്, വൈസ് പ്രസിഡന്‍റ്​ റെനീഷ് നാസർ എന്നിവരുടെ നേതൃത്വത്തിൽ പാലാരിവട്ടത്താണ് പാർട്ടി പതാകയും കരിങ്കൊടിയും വീശിയത്. നേതാക്കളായ സനൽ തോമസ്, മുഹമ്മദ് ഷെഫിൻ, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട ഉൾപ്പെടെ ഏഴ് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

തൃക്കാക്കര നഗരസഭ ഓഫിസിന്​ സമീപം ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ കരുതൽ തടങ്കലിനായി കസ്റ്റഡിയിൽ എടുത്തത് ബഹളത്തിനിടയാക്കി. പി.എസ്. സുജിത്, സിന്‍റോ എഴുമാൻതുരുത്ത്, ജിപ്സൻ ജോളി, അസീബ് മുളക്കാംപിള്ളി, ആംബ്രോസ് തുതിയുർ എന്നിവരെയാണ്​ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്​.

Tags:    
News Summary - Youth Congress black flag against CM; Seven people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.